മോഷണക്കേസ് :10 വര്‍ഷമായി ഒളിവിലായിരുന്ന പ്രതി പിടിയില്‍

ആലപ്പുഴ: 10 വർഷമായി ഒളിവിലായിരുന്ന മോഷണക്കേസിലെ പ്രതിയെ പൊലീസ് പിടികൂടി. മണ്ണഞ്ചേരി പഞ്ചായത്ത് 15ാം വാർഡ് കുന്നേൽവെളി വീട്ടിൽ അശോകനെ(52)യാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തത്.

Advertisements

2012ൽ എഎൻ കോളനിക്ക് സമീപം വീട് കുത്തിപ്പൊളിച്ചു കയറി സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയാണ്. കോടതിയിൽ നിന്നു ജാമ്യം എടുത്ത ശേഷം ഒളിവിൽപോകുകയായിരുന്നു. പ്രതിയുടെ ഭാര്യയും മക്കളും തമിഴ്നാട്ടിലാണ് താമസിച്ചിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മരം വെട്ട് തൊഴിലാളിയായ ഇയാൾ ജില്ലയിൽ പലഭാഗങ്ങളിലായി ജോലിക്ക് എത്തുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. അങ്ങനെയാണ് ഇയാൾ കലവൂരിലുണ്ടെന്ന് അറിഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തത്. എസ്ഐ കെ.ആർ.ബിജു, ഹരിശങ്കർ, ഷൈജു, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

Hot Topics

Related Articles