അമ്മയെ ചവിട്ടി കൊന്ന കേസിൽ മകന് ജാമ്യം : ജാമ്യം ലഭിച്ചത് വെള്ളുത്തുരുത്തി സ്വദേശിയ്ക്ക്

കോട്ടയം : അമ്മയെ ചവിട്ടി കൊന്ന മകന് ജാമ്യം അനുവദിച്ച് കോടതി ഉത്തരവ്. 2022 നവംബർ 20 ന് നടന്ന സംഭവത്തിലാണ് പ്രതിയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. പനച്ചിക്കാട് വെള്ളുത്തുരുത്തി തെക്കേകൂട്ടു വീട്ടിൽ ബിജുവിനാണ് കോട്ടയം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ഹരികുമാർ ജാമ്യം അനുവദിച്ചത്. പ്രതി ബിജു സ്വന്തം മാതാവ് സതിയമ്മയെ നെഞ്ചിനു ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്.

മദ്യലഹരിയിൽ പ്രതി അമ്മയെ ചവിട്ടു കയായിരുന്നു. തുടർന്ന് പരിക്കേറ്റ അമ്മയെ പ്രതിയും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മാതാവ് മരണപ്പെട്ടത്. തുടർന്ന് മൃതദേഹം വീട്ടിലെത്തിച്ച് സംസ്കാര നടപടികൾ ആരംഭിക്കുന്നതിനിടെ അഭിഭാഷകയും ദൃക്സാക്ഷിയും കൂടിയായ സഹോദരി പുത്രി പോലീസിൽ പരാതി നൽകുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് പോലീസ് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് മരണകാരണം കണ്ടെത്തിയത്. പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ കേസിലാണ് പ്രതിക്ക് ഇപ്പോൾ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതിക്ക് വേണ്ടി അഡ്വ.വിവേക് മാത്യു വർക്കി, അഡ്വ.കെ.എസ് ആസിഫ് എന്നിവർ ഹാജരായി.

Hot Topics

Related Articles