മല്ലപ്പള്ളി: കല്ലൂപ്പാറ ചെറുമതയിൽ വെള്ളപൊക്കത്തിൽ
ഒറ്റപ്പെട്ടുപോയ 10 പേരെ ഫയർഫോഴ്സ് സംഘമെത്തി രക്ഷപ്പെടുത്തി. മണിമലയാർ കരകവിഞ്ഞെത്തിയതോടെ ഒറ്റപ്പെട്ടു പോയ പ്രദേശത്തെ വീടുകളിൽ കഴിഞ്ഞിരുന്നവരെയാണ് ഇന്നലെ വൈകുന്നേരത്തോടെ ഡിങ്കി ബോട്ടുകളിലെത്തി രക്ഷപ്പെടുത്തിയത്. വരാപുത്രയിൽ മറിയാമ്മ തോമസ്, ജോയി, അന്നമ്മ, കരിമ്പിൽ റെജി തോമസ്, മകൾ ലയ, മനുവിഹാറിൽ ശ്രീക്കുട്ടൻ, ഭാര്യ ഗീത, മകൻ മനു, കാഞ്ഞിരത്തുംമ്മൂട്ടിൽ കെ.ടി. കോശി, ഭാര്യ റെയ്ച്ചൽ കോശി എന്നിവരെയാണ് ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തിയത്. മനയ്ക്കച്ചിറയിൽ വീട്ടിൽ കുടുങ്ങിയ രോഗിയായ ഫിലിപ്സൺ എന്നയാളെയും ഫയർഫോഴ്സ് സംഘം രക്ഷപെടുത്തി ആശുപത്രിയിലാക്കി.
സ്റ്റേഷൻ ഓഫീസർ ബൈജു, ആർഒ എം.എസ്. അനൂപ്, ഫയർ ഓഫീസർമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.ടി. മനു, റെജി ചാക്കോ പഞ്ചായത്ത് സെക്രട്ടറി നന്ദകുമാർ വില്ലേജ് അസിസ്റ്റ് ബിജി കെ. നൈനാൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.