കോട്ടയം: ഹൈന്ദവരുടെ ആരാധനാ മൂർത്തിയായ ഗണപതിയെ നിന്ദിച്ച് വിശ്വാസികളുടെ മനസിനെ വ്രണപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഹൈന്ദവ വിശ്വാസ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം താലൂക്കിലെ 140 എൻ.എസ്.എസ് കരയോഗങ്ങളുടെയും നേതൃത്വത്തിൽ ക്ഷേത്രങ്ങളിൽ ഗണപതിയ്ക്ക് പ്രത്യേക പൂജകളും വഴിപാടുകളും നടത്തും. താലൂക്ക് എൻ.എസ്.എസ് യൂണിയൻ നേതൃത്വത്തിൽ തിരുനക്കര മഹാദേവക്ഷേത്രത്തിൽ ഗണപതിഹോമവും, രാവിലെ എട്ടു മണിയ്ക്ക് ക്ഷേത്രമൈതാനത്തെ ഗണപതി കോവിലിൽ 108 നാളികേരം ഉടയ്ക്കുകയും ചെയ്യുമെന്നു യൂണിയൻ പ്രസിഡന്റ് ബി.ഗോപകുമാറും, സെക്രട്ടറി എ.എം രാധാകൃഷ്ണൻ നായരും അറിയിച്ചു.
Advertisements