കുഴഞ്ഞു വീണ പന്ത്രണ്ടുകാരൻ മരിച്ചു; കുട്ടിയുടെ മരണവിവരമറിഞ്ഞ് മുത്തച്ഛനും മരിച്ചു; ദാരുണമായ സംഭവം തിരുവനന്തപുരം കരമനയിൽ

തിരുവനന്തപുരം: വീടിനുള്ളിൽ കുഴഞ്ഞുവീണ 12 വയസ്സുകാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. കരമന നെടുങ്കാട് ഹൗസ് നമ്പർ 274ൽ അശോക് കുമാർ-പരേതയായ ബിന്ദു ദമ്പതികളുടെ മകൻ അക്ഷയ് ആണ് മരിച്ചത്. കുട്ടിയുടെ മരണവിവരമറിഞ്ഞ് മുത്തച്ഛൻ കരമന നെടുങ്കാട് കടയറ പുത്തൻവീട്ടിൽ സുകുമാരൻ ഹൃദയാഘാതംമൂലം മരിച്ചു. കണ്ണിൽ രോഗബാധയെത്തുടർന്ന് അക്ഷയ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

Advertisements

മടങ്ങിയെത്തി രണ്ടുദിവസം കഴിഞ്ഞപ്പോൾ വീടിനുള്ളിൽ കുഴഞ്ഞുവീഴുകയായിരുന്നു. ബന്ധുക്കൾ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെ നാലോടെ മരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അണുബാധ മൂലം മസ്തിഷ്‌ക മരണം സംഭവിച്ചു എന്നാണ് ആശുപത്രി അധികൃതർ നൽകിയ വിവരം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വ്യക്തത കൈവരികയുള്ളൂ. മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിച്ചു. കരമന എസ്എംആർവി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.