വടകരപ്പതി ആട്ടയമ്പതി സ്വദേശിനിയായ സരസാൾ (66) എന്ന വയോധികയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയതായി സംശയം. ജൂൺ 10 മുതൽ സരസാളിനെ കാണാതായതിനെ തുടർന്ന് മകൾ ജൂൺ 12-ന് കൊഴിഞ്ഞാമ്പാറ പോലീസിൽ പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് പ്രദേശത്തെ ചില യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യലിനിടെ വയോധികയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാത്ത്റൂമിലെ ഡ്രമ്മിൽ ഇട്ട് കത്തിക്കുകയും, പകുതി കത്തിയ നിലയിൽ ചാക്കിൽ കെട്ടി കുഴിച്ചുമൂടിയതായും പ്രതികൾ സമ്മതിച്ചതായി സൂചനയുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവസ്ഥലത്ത് പോലീസ് പരിശോധന തുടരുകയാണ്. മൃതദേഹം പുറത്തെടുത്ത് ശാസ്ത്രീയ പരിശോധനയും തുടർനടപടികളും പൂർത്തിയാക്കിയ ശേഷമേ സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുകയുള്ളൂ. കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.


