എടത്വയിൽ സോളാർ ബാറ്ററി മോഷണക്കേസ്: രണ്ടാം പ്രതിയായ കുറുമ്പനാടം സ്വദേശിയെ ചങ്ങനാശ്ശേരിയിൽ നിന്നും പിടികൂടി എടത്വ പോലീസിന്റെ പിടിയിൽ

എടത്വ: സോളാർ ബാറ്ററി മോഷണക്കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതിയെ എടത്വ പോലീസ് അറസ്റ്റ് ചെയ്തു. കുറമ്പനാടം പാലാമറ്റം, പരിയാരത്ത് മലയേൽ വീട്ടിൽ ആകാശ് പി. എ. (21) ആണ് പിടിയിലായത്. ചങ്ങനാശ്ശേരി മാർക്കറ്റ് പരിസരത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.

Advertisements

ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ, ഡി.വൈ.എസ്.പി കെ. എൻ. രാജേഷ്യുടെ മേൽനോട്ടത്തിലും എടത്വ സ്റ്റേഷൻ ഹൗസ് ഓഫീസർ എൻ. രാജേഷ്, എസ്.ഐമാരായ റിജോ, പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സോളാർ ബാറ്ററി മോഷണവുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ പ്രതികൾക്കായും തെളിവുകൾക്കായും അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

Hot Topics

Related Articles