തിരുവനന്തപുരം : ഓപ്പറേഷൻ തണ്ടർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നെയ്യാറ്റിൻകരയിൽ എക്സൈസ് റേഞ്ച് സംഘത്തിൻ്റെ മിന്നൽ പരിശോധന. വീട്ടിൽ നിന്നും 1200 കിലോയോളം നിരോധിത പാൻമസാല ഉത്പന്നങ്ങൾ പിടികൂടി. നെയ്യാറ്റിൻകര എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ റോബിൻ വാവാച്ചൻ്റെ നേതൃത്വത്തിൽ പുന്നമൂട് സ്കൂൾ പരിസരത്ത് നിരോധിത പാൻമസാല ഉത്പന്നങ്ങൾ വിൽപ്പനയ്ക്കായി കൊണ്ട് വന്ന കാക്കമൂല തെറ്റിവിള സ്വദേശി ഷൈജുവിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്തതിൽ ഇയാൾ തെറ്റിവിളയിൽ തന്നെ മറ്റൊരു വീട് വാടകയ്ക്ക് എടുത്ത് നിരോധിത പുകയില ഉല്പന്നങ്ങൾ കടത്തിക്കൊണ്ട് വന്ന് സംഭരിച്ചിരുന്നതായി കണ്ടെത്തി. ഇൻസ്പക്ടറോടൊപ്പം പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) രമേശ് കുമാർ , പ്രിവന്റി ഓഫീസർമാരായ ഉമാപതി , അരുൺ ഇ എ , സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് , ലാൽകൃഷ്ണ, പ്രസന്നൻ , വിനോദ് കുമാർ , അഖിൽ ,ആദർശ് വനിതാ സിവിൽ എക്സൈസ് ഓഫീസർ വിഷ്ണു എന്നിവരും ഉണ്ടായിരുന്നു.
നെയ്യാറ്റിൻകരയിൽ 1200 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു : നടപടി എക്സൈസിൻ്റ ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി


