ആലപ്പുഴ: തെരഞ്ഞെടുപ്പ് കാലത്തെ ഫണ്ട് പിരിവിൽ എച്ച്. സലാമിനെതിരെ ജി. സുധാകരൻ എം.എൽ.എ. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയാൾക്ക് വിവരമുണ്ടോ. ഇലക്ഷൻ ഫണ്ട് പിരിച്ച് പാർട്ടിക്ക് കൊടുക്കാറില്ല. അത് അഴിമതിയാണ്. തെരഞ്ഞെടുപ്പിൽ മത്സരിച്ചത് എച്ച്. സലാമാണ്. പണം വാങ്ങിയെങ്കിൽ അത് അയാൾക്ക് കിട്ടികാണും. ആരിൽനിന്ന് കിട്ടിയെന്ന് ഞാൻ പറയുന്നില്ല. പണം തന്നവരെ കളിയാക്കാൻ വേണ്ടിയല്ലേ. ആപാർട്ടിയിൽ ഉള്ളപ്പോൾ സ്ഥാനാർഥിക്കുവേണ്ടി പിരിച്ചപണം ആകമ്മിറ്റിക്കാണ് കൊടുത്തത്. കിട്ടിയത് അതേപോലെ കൊടുത്തു. അക്കാര്യം വെളിപ്പെടുത്താനാവില്ല. ഇത് എല്ലാവർക്കും അറിയാം. എച്ച്. സലാമിന്റെ വിവരക്കേടിന്റെ എന്നെ കൂട്ടുപിടിക്കേണ്ടതില്ല. കൂടുതൽ ചോദ്യമുയർന്നതോടെ കൈരളി റിപ്പോർട്ടറോട് കയർത്ത് സംസാരിച്ചു. കൈരളിയിൽവരുന്നതിന് മുമ്പ് വർഗീയവാദി അല്ലാരുന്നോയെന്നും താൻ പോയി പണിനോക്ക്. പാർട്ടിക്കാർ ഇന്നലെ കാണിച്ച പോക്രിത്തരം ഇന്ന് മാധ്യമപ്രവർത്തകർ കാണിക്കരുത്. ഏജൻസി പണി എടുക്കരുതെന്നും പത്രപ്രവർത്തകർക്ക് സ്വയബുദ്ധി വേണ്ടേയെന്നും അദ്ദേഹം ചോദിച്ചു.
ഇലക്ഷൻ കാലത്ത് പിരിച്ച പണം പാർട്ടിയ്ക്ക് കൊടുക്കാറില്ല ; തിരഞ്ഞെടുപ്പ് കാലത്തെ ഫണ്ട് പിരിവിൽ എച്ച്.സലാമിന് എതിരെ ആരോപണവുമായി ജി.സുധാകരൻ


