പ്രസി​ദ്ധ കർണാടക സംഗീതജ്ഞൻ മാവേലിക്കര പി സുബ്രഹ്മണ്യം അന്തരിച്ചു;കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം ;ഗുരു പൂജ പുരസ്കാരവും നേടിയ പ്രതിഭ

കൊച്ചി: പ്രസി​ദ്ധ കർണാടക സംഗീതജ്ഞൻ മാവേലിക്കര പി സുബ്രഹ്മണ്യം (66) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു.എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയാണ്. 2015ൽ കേരള സം​ഗീത നാടക അക്കാദമി പുരസ്കാരവും 2021ൽ കേരള സം​ഗീത നാടക അക്കാദമിയുടെ ​ഗുരുപൂജ പുരസ്കാരവും നേടി.

ചെറിയ പ്രായത്തിൽ തന്നെ കച്ചേരികൾ നടത്തി ശ്രദ്ധേയനായ വ്യക്തിയാണ് പി സുബ്ര​ഹ്മണ്യം. തിരുവനന്തപുരം ശ്രീ സ്വാതി തിരുന്നാൾ കോളജിൽ നിന്നു ഗാനഭൂഷണം ഫസ്റ്റ്‌ ക്ലാസോടെയും ഗാനപ്രവീണ ഒന്നാം റാങ്കോടും പാസായി.
കേരളത്തിലും ഇന്ത്യയിലുമായി നിരവധി വേദികളിൽ കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്‌. തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ സം​ഗീത അധ്യാപകനായിരുന്നു.

Hot Topics

Related Articles