കേരള സ്റ്റോറി : യൂത്ത് ലീഗ് തെളിവ് ശേഖരണ കൗണ്ടര്‍ സ്ഥാപിച്ചു

പത്തനംതിട്ട : കേരള സ്റ്റോറി എന്ന സംഘപരിവാർ പ്രൊപ്പഗണ്ട സിനിമക്കെതിരെ യൂത്ത് ലീഗ് ഒരു കോടി ഇനാം പ്രഖ്യാപിച്ച് തെളിവ് ശേഖരണ കൗണ്ടര്‍ സ്ഥാപിച്ചു. 32000 സ്ത്രീകളെ മതം മാറ്റി ഐസിസില്‍ ചേര്‍ത്തു എന്ന നുണ പ്രചരണം ആണ് സിനിമയിലൂടെ നടത്തുന്നത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് യൂത്ത് ലീഗ് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചത്.

Advertisements

                                                                        പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ നടത്തിയ പരിപാടി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെ ഇ അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് ടിഎം ഹമീദ്, ജനറൽ സെക്രട്ടറി സമദ് മേപ്രത്ത് , സീനിയർ വൈസ് പ്രസിഡന്റ് ഷാനവാസ് അലിയാര്‍,അഡ്വ ഹന്‍സലാഹ് മുഹമ്മദ്, എ സഗീർ , നിയാസ് റാവുത്തർ, ജാഫർ ഖാൻ , മുബാറക് റാവുത്തർ, കെ എം  സലീം,സിറാജ് പീടികയിൽ , മുഹമ്മദ് കൈസ്, എം.എസ്.എഫ്   ജില്ലാ പ്രസിഡന്റ് ഫിറോസ് ഖാൻ, ജനറൽ സെക്രട്ടറി തൗഫീക് കൊച്ചു പറമ്പിൽ, എം.എച്ച്. ഷാജി, മാലിക് മുഹമ്മദ്, റഹീം പ്ലാമൂട്ടിൽ, റാഷീദ് പന്തളം, അഷ്റഫ് പന്തളം , സിറാജുദീൻ വെള്ളാപ്പള്ളി, ഇസ്മാഈൽ ചീനിയിൽ, സിറാജ്, ആഷിക് പന്തളം തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles