കോട്ടയം : 442 -ാം നമ്പർ മുട്ടമ്പലം എൻ എസ് എസ് കരയോഗമന്ദിരമായ മന്നം സെൻ്ററിൽ ഇന്ന് രാവിലെ 8.30 ന് പ്രസിഡണ്ട് ടി എൻ ഹരികുമാർ എൻ എസ് എസ് പതാക ഉയർത്തി. സെക്രട്ടറി കെ ബി കൃഷ്ണകുമാർ എൻ എസ് എസ് പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. വനിതാസമാജം പ്രസിഡണ്ട് രമ വിശ്വാനാഥൻ നായർ , സെക്രട്ടറി ലേഖ മധു , ട്രഷറർ ഗീത , കരയോഗം ഭരണ സമിതി അംഗങ്ങൾ ആയി വി എൻ ശിവൻ പിള്ള , കെ എൻ മധു , ബി എസ് ഉഷാകുമാരി , രഘുനാഥൻ നായർ ,മനോജ് ബാലകൃഷ്ണൻ , ദീപ അനിഷ് എന്നിവർ പ്രസംഗിച്ചു. മധുരപലഹാര വിതരണവും നടന്നു.
Advertisements





