‘മന്ത്രിക്ക് പബ്ലിസിറ്റി അത്രപോരാ’ , എക്‌സൈസ് മന്ത്രിക്ക് ലക്ഷങ്ങള്‍ മുടക്കി നവമാധ്യമസെല്‍; പുതിയ തീരുമാനം മുഖ്യമന്ത്രിയുടെ നവമാധ്യമ പ്രചാരണം വിവാദമായി നില്‍ക്കെ

തിരുവനന്തപുരം: പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടും സിപിഎമ്മിലെ മുതിര്‍ന്ന നേതാവായ മന്ത്രിക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തിനാല്‍ നവമാധ്യമങ്ങളില്‍ കൂടുതല്‍ സജീവമാകാന്‍ തീരുമാനം. നവമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം ശക്തമാക്കാന്‍ എക്‌സൈസ്-തദ്ദേശ മന്ത്രി എം.വി.ഗോവിന്ദനാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. എക്‌സൈസ്-തദ്ദേശ സ്വയംഭരണ തുടങ്ങി രണ്ടു പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടും മന്ത്രിക്ക് വേണ്ടത്ര പബ്ലിസിറ്റി കിട്ടുന്നില്ലെന്നാണ് ഓഫീസിന്റെ വിലയിരുത്തല്‍. അതാണ് പുതിയ ട്രെന്‍ഡിലേക്ക് ശക്തമായ ചുവടുവയ്ക്കാനുള്ള നീക്കം.

Advertisements

ഓഫീസില്‍ നവമാധ്യമസംഘത്തിനായി അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ 1,70,000 രൂപ പൊതുഭരണ വകുപ്പ് അനുവദിച്ചു. ലക്ഷങ്ങള്‍ ചെലവാക്കിയുള്ള മുഖ്യമന്ത്രിയുടെ നവമാധ്യമ പ്രചാരണം ഏറെ വിവാദമായി നില്‍ക്കേയാണ് എം.വി.ഗോവിന്ദനും നവമാധ്യപ്രചാരണത്തില്‍ ശകത്മായി ഇടപെടല്‍ നടത്താനായി ഇറങ്ങുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നവമാധ്യമ ഇടപെടലിനായി മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് കുറച്ചു പേരെ നിയോഗിച്ചിരുന്നു. എന്നിട്ടും വകുപ്പിന്റെ പ്രചാരണം പോരെന്നാണ് വിലയിരുത്തല്‍ ഇതേ തുടര്‍ന്നാണ് നവമാധ്യമ സംഘത്തിന് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ മന്ത്രി പൊതുഭാരണവകുപ്പിനോട് ആവശ്യപ്പെട്ടത്. പ്രത്യേക മുറി തന്നെ തയ്യാറാക്കുകയാണ്. എ.സിയും ഇലക്ട്രിക്കല്‍ പോര്‍ട്ടലുകളും വാങ്ങാനാണ് 1,70,000രൂപ അനുവദിച്ചിരിക്കുന്നത്. സ്റ്റാഫിലുള്ള 23 പേരില്‍ മൂന്നു പേരെ സമൂഹമാധ്യമ ഇടപെടലിനായാണ് ചുമതലപ്പെടുത്തിയത്.

Hot Topics

Related Articles