39-ാമത് കോട്ടയം ബൈബിൾ കൺവെൻഷൻ; ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെ നാഗമ്പടം സെൻ്റ് ആൻ്റണീസ് തിരുശേഷിപ്പു തീർത്ഥാടന കേന്ദ്രത്തിൽ നടക്കും

കോട്ടയം: കോട്ടയം കാത്തലിക് മൂവ്മെൻ്റിൻ്റെ (KCM) 39-ാം കോട്ടയം ബൈബിൾ കൺവെൻഷൻ ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെ നാഗമ്പടം സെൻ്റ് ആൻ്റണീസ് തിരുശേഷിപ്പു തീർത്ഥാടന കേന്ദ്രത്തിൽ വച്ച് ഉച്ചകഴിഞ്ഞു 3 മണി മുതൽ 9 മണിവരെ നടത്തുന്നു. പോട്ട- ഡിവൈൻ ധ്യാനകേന്ദ്രങ്ങളിലെ പ്രശസ്‌ത വചന ഘോഷകരായ ഫാ. മാത്യു നായിക്കപറമ്പിൽ വി.സി, ഫാ. ജോർജ്ജ് പനയ്ക്കൽ വി.സി & ടീം ആണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്. ഇവരെ കൂടാതെ എല്ലാ ദിവസവും ഫാ. മാത്യു തടത്തിൽ ( Vice Provincial & councilor) ഫാ. ആൻ്റണി പയ്യപ്പള്ളി വി.സി, ഫാ ഫ്രാൻസിസ് കർത്താനം VC (Potta Ashram Director) . ഫാ. ഷിജോ നെറ്റിയാങ്കൽ വിസി (Divine Asst. Director) ഫാ. ബിനോയി ചക്ക്യാനിക്കുന്നേൽ വി.സി, ഡിവൈനിൽ ആദ്യകാല പ്രശസ്‌ത വചനപ്രഘോഷകൻ ബ്രദൻ ജെയിംസ് കുട്ടി ചമ്പക്കുളം (പ്രോഗ്രാം കോ-ഓർഡിനേറ്റർ) എന്നിവർ വചന പ്രഘോഷണം നടത്തും.

Advertisements

കൂടാതെ സെബാസ്റ്റ്യൻ പൂവത്തുങ്കൽ (Episcopal Vicar, Director St. Antonys Shrine Nagampadam, Rector Vimalagiri Cathedral) ഈ കൺവൻഷനിൽ വചന പ്രഘോഷണം നടത്തുന്നുണ്ട് എന്നുള്ളതും ഈ കൺവെൻഷൻ്റെ പ്രത്യേകതയാണ്.
1990-ൽ ബഹു. മാത്യു നായ്ക്കം പറമ്പിലച്ചനും ടീമും നഗമ്പടം മൈതാനത്തു വചനപ്രഘോഷണം നടത്തിയത് 34 വർഷം മുമ്പാണ്. ഈ ടീം തന്നെ ഈ വർഷത്തെ കൺവെൻഷന് നേതൃത്വം നൽകുന്നതും ശ്രദ്ധേയമാണ്. കേരളത്തിലെ മെത്രാൻ സംഘം (KCBC) പ്രഖ്യാപിച്ചിരിക്കുന്ന സഭാനവീകരണത്തിൻ്റെ ഭാഗമായിട്ടാണ് വി. കുർബ്ബാനയെ കേന്ദ്രീകരിച്ചുള്ള ഈ വർഷത്തെ കൺവൻഷൻ ആസുത്രണം ചെയ്തിരിക്കുന്നത്. “സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്” യോഹ 6:5 എന്ന വചനത്തെ പ്രത്യേകമായി ധ്യാന വിഷയമാക്കുന്നതാണ്. ക്രൈസ്‌തവ ജീവിതത്തിൻ്റെ സ്രോതസ്സും ഉച്ചകോടിയുമായ വി. കുർബ്ബാന കൂട്ടായ്‌മയുടെ ഉറവിടവും അതിൻ്റെ ഏറ്റവും മഹത്തായ പ്രകാശവുമാണ് എന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ (ആരാധനാ ക്രമം 18) സാക്ഷ്യപ്പെടുത്തുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സഭ വിശുദ്ധ കുർബ്ബാനയിൽ നിന്നും (Ecelesia de Eucharistia) എന്ന ചാക്രിക ലേഖനത്തിലൂടെ വി. ജോൺപോൾ രണ്ടാമൻ മാർപാപ്പ അതുകൂടുതൽ വിശദമാക്കുകയും ചെയ്തു. എല്ലാ ദിവസവും കൺവെൻഷൻ ഉച്ചകഴിഞ്ഞ് മൂന്നുമണിക്കു കരുണകൊന്ത, ജപമാല, പ്രയർ ആൻഡ് വർഷിപ്പ് 4 മണി വരെയും, തുടർന്ന് വിശുദ്ധ കുർബ്ബാന – പിതാക്കന്മാരുടെ അനുഗ്രഹപ്രഭാ ഷണവും 5 മുതൽ 8.30 വരെയും, 8.30 മുതൽ 9 വരെ ആരാധന, വിടുതൽ ശുശ്രൂഷ, രോഗശാന്തി ശുശ്രൂഷ, സമാപന ആശീർവാദം ഫാ. മാത്യു. നായ്ക്കം പറമ്പിൽ, ഫാ. ജോർജ്ജ് പനയ്ക്കൽ എന്നിവർ നടത്തുന്നു. ചങ്ങനാശ്ശേരി അതിരൂപ മെത്രാപ്പോലീത്തയും കെ.സി.എം. ചെയർമാനുമാനുമായ അഭിവന്ദ്യ ജോസഫ് പെരുംന്തോട്ടം പിതാവ് ഉദ്ഘാടനം ചെയ്യുന്നതുമാണ്.

Hot Topics

Related Articles