നേറ്റീവ് കോൺഗ്രസ് ബ്രിഗേഡ് മറ്റപ്പള്ളി ജംഗ്ഷനിൽ പ്രതിഷേധ ധർണ നടത്തി

കോട്ടയം : നേറ്റീവ് കോൺഗ്രസ് ബ്രിഗേഡ് മറ്റപ്പള്ളി ജംഗ്ഷനിൽ പ്രതിഷേധ ധർണ്ണ സമരം നടത്തി. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ റോഡുകളോട് എൽ ഡി എഫ് സർക്കാർ കാണിക്കുന്ന
അവഗണന ക്കെതിരെ ജനരോഷം ഇരമ്പി. മണ്ണൂർ പള്ളി – മഞ്ഞാമറ്റം, തറക്കുന്ന് – പൂവത്തിളപ്പ്, തറക്കുന്ന് – പള്ളിക്കത്തോട് റോഡ് ഏറ്റുമാനൂർമാനൂർ ക്ഷേത്രത്തിൽ നിന്നും വരുന്ന അയ്യപ്പഭക്തർക്ക് ശബരിമലയിലേക്ക് പോകുവാൻ ഏറ്റവും അനുയോജ്യമായ റോഡാണിത്.

Advertisements

അതുപോലെതന്നെ മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പൊൻകുന്നം ഭാഗത്തുനിന്നും മെഡിക്കൽ കോളേജ്, മാതാ, കാരിത്താസ് ഹോസ്പിറ്റലുകളിലേക്ക് ആംബുലൻസ് കളിലും മറ്റു വാഹനങ്ങളിലും യാത്രചെയ്യുന്നവരുടെ ഏകആശ്രയമാണ് ഈ റോഡ്. കഴിഞ്ഞ പൊതുമരാമത്ത് മന്ത്രിക്കും ഇപ്പോഴത്തെ മന്ത്രിക്കും മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ എംഎൽഎയുമായ ഉമ്മൻ ചാണ്ടി സാർ മാറിമാറി കത്ത് കൊടുത്തിട്ടും ഒരു ഫലവുമുണ്ടായില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തകർന്നു തരിപ്പണമായ ഈറോഡ് നോടുള്ള അവഗണന അവസാനിപ്പിച്ച് അന്താരാഷ്ട്ര നിലവാരമുള്ള റോഡ് ആക്കി മാറ്റണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ സമരം എൻ സി ബി ജില്ല വൈസ് പ്രസിഡന്റ് വിനോദ് മഞ്ഞാമാറ്റത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എൻ സി ബി ജില്ലാ പ്രസിഡണ്ട് ജോയി കൊറ്റം ഉദ്ഘാടനം ചെയ്തു.

ആശംസകൾ അർപ്പിച്ചുകൊണ്ട് അകലക്കുന്നം പഞ്ചായത്ത് മെമ്പർ ജീനാ ജോയ് , അയർക്കുന്നം പഞ്ചായത്ത് മെമ്പർ ജെയിൻ ഇരട്ടാന, നേതാക്കന്മാരായ ബിനോയ് മാത്യു , മൂഴൂർ വികസനസമിതി പ്രസിഡന്റ് തോമസ് മാമ്പുഴ, കേരള വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സാം തോമസ് , വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജോയ്സ് കൊറ്റം,വിനീത് പടന്നമാക്കൽ, ബേബി മുരിങ്ങ, സജി പനച്ചിക്കൽ, ബാബു തോട്ടം, ബിനു സി.ആൻഡ്രൂസ്, ജെയിംസ് വേലംപറമ്പിൽ, എംപി സെബാസ്റ്റ്യൻ മടുക്കോലി, ജോസ് കുട്ടി തുളുമ്പൻ മാക്കൽ, തോമാച്ചൻ വലിയകരോട്ട്, എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles