കോട്ടയം: മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പ്/ വിമുക്തി മിഷന്റെ നേതൃത്വത്തിൽ , ലീഗൽ സർവീസ് അതോറിറ്റി കോട്ടയം, നാട്ടകം പോളി ടെക്നിക് നാഷണൽ സർവീസ് സ്കീം എന്നിവയും ആയി സഹകരിച്ച് ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ സെമിനാർ മയക്കുമരുന്ന് രഹിത നവകേരളം പ്രതിരോധവും, പ്രതീക്ഷകളും എന്ന വിഷയത്തിൽ സെമിനാർ നടത്തി. പ്രിൻസിപ്പൽ ആശ എൻ.ഡി അധ്യക്ഷ വഹിച്ചു. യോഗത്തിൽ, അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷ്ണർ എം.കെ പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. മയക്കുമരുന്ന് രഹിത നവ കേരളം പ്രതിരോധവും, പ്രതീക്ഷകളും” എന്ന വിഷയത്തിൽ ആശ മരിയ പോൾ, ( കൗൺസിലർ, വിമുക്തി, ഡീ അഡിക്ഷൻ സെൻ്റർ പാലാ) ക്ലാസ് നയിച്ചു. ലീഗൽ സർവീസ് അതോറിറ്റി പാര ലീഗൽ വോളണ്ടിയർ കെ.ജി സതീഷ്, വിമുക്തി മിഷൻ കോർഡിനേറ്റർ അനീഷ കെ.എസ്, അനിൽകുമാർ വി, ( വർക്ക് ഷോപ്പ് സൂപ്രണ്ട്)എന്നിവർ സംസാരിച്ചു.




