നവകേരള സദസ്സ് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധം 

കൊച്ചി : നവകേരള സദസ്സ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ‘ദ ഫോര്‍ത്ത്’ മാധ്യമ സംഘത്തിനെതിരെ  ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അത്യന്തം അപലപനീയമാണ്. പൊലീസ് നോക്കി നില്‍ക്കെയാണ് ദ ഫോര്‍ത്ത് കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറമാന്‍ മാഹിന്‍ ജാഫറിനെയും തടഞ്ഞുവെച്ച് മര്‍ദ്ദിച്ചത്.  വാർത്ത റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെ കായികമായി നേരിടുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി  സ്വീകരണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളണമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ എറണാകുളം  ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles