നവകേരള സദസ് : നാട്ടകത്ത് ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു 

കോട്ടയം : സംസ്ഥാന സർക്കാരിന്റെ നവകേരള സദസിന്റെ ഹെൽപ്പ് ഡെസ്ക് വാർഡ് കൗൺസിലർ അഡ്വ.ഷീജാ അനിൽ ഉദ്ഘാടനം ചെയ്തു. പ്രഫസർ കൃഷ്ണൻ കുട്ടി അധ്യക്ഷത വഹിച്ചു. നിവേദനങ്ങളും പരാതികളും തയ്യാറാക്കാൻ സഹായിക്കുന്നതിനായാണ് നാട്ടകം 108 ആം നമ്പർ ബൂത്തിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നത്.  ലോക്കൽ കമ്മറ്റി സെക്രട്ടറി എസ് ഡി രാജേഷ്, ലോക്കൽ കമ്മറ്റി അംഗങ്ങൾ ആയ കെ എം സുഭാഷ്, യൂ നാസർ, ബി ശശികുമാർ, തുടങ്ങിയവർ സംസാരിച്ചു. 

Advertisements

Hot Topics

Related Articles