നവകേരള സദസ്: കുറവിലങ്ങാട് കോളേജ് ഗ്രൗണ്ടിലെ ഒരുക്കം വിലയിരുത്തി കളക്ടർ

കോട്ടയം:മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ

Advertisements

കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ പ്രവർത്തനങ്ങൾ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി വിലയിരുത്തി.വീട്ടുമുറ്റ സദസ്സ്, ഫയർ ആൻഡ് റെസ്ക്യൂ, പോലീസ് സേനാംഗങ്ങൾ, വിഐപി രജിസ്ട്രേഷൻ, ഹരിത കർമ്മ സേനയുടെ പ്രവർത്തനം, കലാസാംസ്കാരിക പരിപാടികൾ, പന്തൽ,സൗണ്ട് സിസ്റ്റം, ഗതാഗത ക്രമീകരണം, വോളണ്ടേഴ്സിന്റെ സേവനം എന്നിവയുടെ ക്രമീകരണം കളക്ടർ സംഘാടക സമിതി അംഗങ്ങളിൽ നിന്ന് ചോദിച്ചറിഞ്ഞു. തുടർന്ന്  നവകേരള സദസ് വേദിയായ കുറവിലങ്ങാട് ദേവമാതാ കോളേജിലെ ഗ്രൗണ്ട് കളക്ടർ സന്ദർശിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നവകേരള സദസ് കടുത്തുരുത്തി മണ്ഡല സംഘാടകസമിതി ചെയർമാനും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി.വി. സുനിൽ, ഉഴവൂർ  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.എം.മാത്യൂ, ജോസ് പുത്തൻകാല, നിർമ്മല ജിമ്മി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം പി.സി. കുര്യൻ, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. സ്മിത, സംഘാടക സമിതി കൺവീനറും തദ്ദേശസ്വയംഭരണ വകുപ്പ് അസിസന്റ് ഡയറക്ടർ ജി.അനീസ്, ജോയിന്റ് കൺവീനർമാരായ ജോഷി ജോസഫ്, പി.ആർ. ഷിനോദ്, സെബാസ്റ്റ്യൻ ജോസഫ്, വിവിധ സബ് കമ്മറ്റി ചെയർമാൻമാരായ കെ.ജയകൃഷ്ണൻ, സി.ജെ.ജോസഫ്, സദാനന്ദശങ്കർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Hot Topics

Related Articles