തിരുവനന്തപുരം : നെടുമങ്ങാട് മാര്‍ക്കറ്റില്‍ പഴകിയ മത്സ്യം പിടികൂടി. തമിഴ്‌നാട്ടില്‍ നിന്ന് വില്‍പ്പനയ്ക്ക് കൊണ്ടുവന്ന രണ്ട് ടണ്‍ പഴകിയ മത്സ്യമാണ് വാഹനങ്ങളടക്കം പിടിച്ചെടുത്തത്.പരിശോധനയില്‍ മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് കണ്ടെത്തി.
നെടുമങ്ങാടും പരിസരപ്രദേശങ്ങളിലും പഴകിയ മത്സ്യം വില്‍ക്കുന്നതായി നാട്ടുകാര്‍ക്ക് ഇടയില്‍ പരാതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് ഭക്ഷ്യ സ്‌ക്വാഡും ഭക്ഷ്യസുരക്ഷാ അതോറിറ്റിയും സംയുക്തമായാണ് ഇന്നലെ രാത്രി പരിശോധന നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന മത്സ്യമാണ് പിടിച്ചെടുത്തത്. പരിശോധനയില്‍ 15 വാഹനങ്ങളിലായി കൊണ്ടുവന്ന മത്സ്യം ഭക്ഷ്യയോഗ്യമല്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വാഹനങ്ങള്‍ അടക്കം പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈല്‍ ലാബിലാണ് പരിശോധന നടത്തിയത്.