ആഷിക് അബുവിന്റെ ഏറ്റവും പുതിയ ചിത്രമായ നീല വെളിച്ചത്തിലെ ഗാനം ശ്രദ്ധ നേടുന്നു. ‘ഏകാന്തതയുടെ മഹാതീരം’ എന്ന ഗാനമാണ് ഇത്. ഷഹബാസ് അമൻ ആണ് നീലവെളിച്ചത്തിനു വേണ്ടി പിന്നണി പാടിയിരിക്കുന്നത്.
ഭാർഗവീനിലയം എന്ന ചിത്രത്തിലെ ഗാനത്തിന്റെ പുനരാവിഷ്കരമാണിത്. ഭാസ്കരൻ മാഷിന്റെ വരികൾക്കു എം.എസ്.ബാബുരാജ് ഈണമൊരുക്കിയ പഴയ ഗാനം കമുകറ പുരുഷോത്തമനാണ് ഭാര്‍ഗവീനിലയത്തിനു വേണ്ടി ആലപിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നീല വെളിച്ചത്തിലെ ഗാനത്തിൽ നായകൻ ടൊവിനോ ആണ് പ്രത്യക്ഷപ്പെടുന്നത്. നടന്റെ വേറിട്ട ലുക്ക് തന്നെയാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റും. ചിത്രത്തിനു വേണ്ടി ‘അനുരാഗമധുചഷകം പോലെ’ എന്ന ഗാനവും നേരത്തെ പുനരാവിഷ്കരിച്ചിരുന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയാണ് അതേ പേരിൽ സിനിമയാക്കുന്നത്. റിമ കല്ലിങ്കൽ നായികയായെത്തുന്നു. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിക്ക് അബുവും റിമ കല്ലിങ്കലും ചേർന്നാണു ചിത്രത്തിന്റെ നിർമാണം.