നീലംപേരൂർ പൂതനാട്ട് കാവ് ദേവീക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ജനുവരി 29 മുതൽ

കുറിച്ചി: എസ്എൻഡിപി യോഗം ശാഖാ നമ്പർ ഒന്ന് നീലംപേരൂർ പൂതനാട്ട് കാവ് ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം ജനുവരി 29 മുതൽ ഫെബ്രുവരി അഞ്ചു വരെ നടക്കും. തണ്ണൂർ മുക്കം സന്തോഷ്‌കുമാർ യജ്ഞാചാര്യനായിരിക്കും. ക്ഷേത്രം തന്ത്രി ഗോപാലൻ തന്ത്രി മുഖ്യപ്രഭാഷണം നടത്തും. കുറിച്ചി അദ്വൈത വിദ്യാശ്രമം മഠാധിപതി സ്വാമി കൈവല്യാനന്ദ സരസ്വതി ഭദ്രദീപ പ്രകാശനം നടത്തും. ക്ഷേത്രത്തിലെ എല്ലാ വിശ്വാസികളെയും ഭാഗവത സപ്താഹ യജ്ഞത്തിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നതായി പ്രസിഡന്റ് സുരേഷ് പി.കുമാർ, വൈസ് പ്രസിഡന്റ് ബിജുമോൻ 90 ൽ ചിറ, സെക്രട്ടറി കെ.ആർ രാജു എന്നിവർ അറിയിച്ചു.

Hot Topics

Related Articles