കോട്ടയം പാമ്പാടി വെള്ളൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ; അപകടം നടന്നത് ഉമ്മൻ ചാണ്ടി നഗറിന് സമീപം ; പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

കോട്ടയം : പാമ്പാടി വെള്ളൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ വെള്ളൂർ സ്വദേശിയായ യുവാവിന് പരിക്ക്. വെള്ളൂർ വല്യ ഉപ്പൂട്ടിൽ റ്റിറ്റോ ( 23 ) ആണ് പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പ്രവേശിപ്പിച്ചു.

Advertisements

രാത്രി 8.30 ഓട് കൂടി പാമ്പാടി വെള്ളൂർ ഉമ്മൻ ചാണ്ടി നഗറിന് സമീപമായായിരുന്നു അപകടം. എതിർ ദിശയിലെത്തിയ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന റ്റിറ്റോയെ നാട്ടുകാർ ചേർന്ന് ആംബുലൻസ് വിളിച്ചു വരുത്തി കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിക്കുകയായിരുന്നു. പാമ്പാടി പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്

Hot Topics

Related Articles