കോട്ടയത്തെ നീറ്റ് പരീക്ഷാ കേന്ദ്രത്തിനെതിരെ പരാതി;ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കാതെ പരീക്ഷ; കൂൾ ഓഫ് ടൈം കിട്ടിയില്ലെന്നു വിദ്യാർത്ഥികൾ

കോട്ടയം : കോട്ടയത്തെ നീറ്റ് പരീക്ഷാ കേന്ദ്രത്തിനെതിരെ പരാതി. കുട്ടികളെ പരീക്ഷാ ഹാളിനുള്ളിലേക്ക് കയറ്റിയത് സമയം വൈകിയാണെന്നും കുട്ടികളുടെ കൂൾ ഓഫ് ടൈം നഷ്ടമായെന്നും രക്ഷിതാക്കൾ ആരോപിച്ചു. കോട്ടയം ചാന്നാനിക്കാട് ശ്രീനാരായണ പബ്ളിക് സ്കൂളിനെതിരെയാണ് പരാതിയുയർന്നത്.

Advertisements

1.50 ഓടെയാണ് മുഴുവൻ വിദ്യാർഥികളെയും പരീക്ഷ കേന്ദ്രത്തിൽ കയറ്റിയത്. 148 കുട്ടികളുടെ ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കാതെയാണ് പരീക്ഷ തുടങ്ങിയത്. പരീക്ഷ വീണ്ടും നടത്തണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. .10 മിനിറ്റ് അധികം സമയം അനുവദിക്കാമെന്ന നിലപാടിലാണ് പൊലീസ്.

Hot Topics

Related Articles