തിരുവനന്തപുരം: തൈക്കാട് ആശുപത്രിയില്‍ 11 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് വിറ്റു. കരമന സ്വദേശിയായ സ്ത്രീയാണ് മൂന്ന് ലക്ഷം രൂപ നല്‍കി കുഞ്ഞിനെ വാങ്ങിയത്.
ഈ മാസം എട്ടാം തീയതിയാണ് തൈക്കാട് ആശുപത്രിയില്‍ കുഞ്ഞ് ജനിച്ചത്. തുടർന്ന് 18ാം തീയതി കുഞ്ഞിനെ വിൽക്കുകയായിരുന്നു. കുഞ്ഞിനെ വാങ്ങിയ ആളില്‍ നിന്ന് കുട്ടിയെ പൊലീസ് വീണ്ടെടുത്തു. കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്ക് മാറ്റി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുഞ്ഞിനെ വാങ്ങിയവർക്കും വിറ്റവർക്കുമെതിരെ ജെ ജെ ആക്ട് പ്രകാരം കേസെടുക്കും. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.