പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് ; ചങ്ങനാശ്ശേരി സ്പെഷ്യൽ പോക്സോ കോടതിയുടെ ചരിത്ര വിധി ; പ്രതിയ്ക്ക് 80 വർഷം കഠിന തടവും ഇരട്ട ജീവപര്യന്തവും ; പ്രോസിക്യൂഷനു വേണ്ടി ഹാജരായത് അഡ്വ പി എസ് മനോജ് 

ചങ്ങനാശ്ശേരി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ചരിത്ര വിധിയുമായി ചങ്ങനാശ്ശേരി പോക്സോ കോടതി . തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 1586 / 21 പോക്സോ കേസിലാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക്  കോടതിയുടെ ചരിത്ര വിധി. ജഡ്ജ് പി എസ് സൈമയാണ് ചരിത്ര വിധി പ്രഖ്യാപിച്ചത്.മാടപ്പള്ളി അഴകാത്തു പടിഭാഗത്ത് കടംതോട്ടുവീട്ടിൽ ചെറിയാൻ ജോസഫ് മകൻ ജോഷി ചെറിയാനെ( 39 ) യാണ് ശിക്ഷിച്ചത്. വിവിധ സെക്ഷനുകൾ പ്രകാരം കോടതി പ്രതിക്ക് 80 വർഷം കഠിന തടവും ഇരട്ട ജീവപര്യന്തവും കോടതി വിധിച്ചു. ജീവപര്യന്തം മരണം വരെയാണെന്ന് വിധിയിൽ കോടതി പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. 

Advertisements

പ്രതിയ്ക്ക് 6, 50000 രൂപ പിഴയും വിധിച്ചു. പിഴ തുക അടയ്ക്കാത്ത പക്ഷം ആറര വർഷം അധിക തടവ് അനുഭവിക്കേണ്ടി വരും. പിഴ തുക അടച്ചാൽ ആ തുക അതിജീവിതയ്ക്ക് നൽകും . അതിജീവിത ജില്ല ലീഗൽ സർവീസസ് അതോറിറ്റിയിൽ നിന്നും നഷ്ട പരിഹാര തുകയ്ക്കും ശുപാർശ ചെയ്തിട്ടുണ്ട്. പ്രോസിക്യൂഷനു വേണ്ടി 36 സാക്ഷികളും 42 പ്രമാണങ്ങളും ഹാജരാക്കി. ചങ്ങനാശ്ശേരി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആർ ശ്രീകുമാറിനായിരുന്നു കേസിന്റെ അന്വേഷണ ചുമതല . പ്രോസിക്യൂഷനു വേണ്ടി അഡ്വ പി എസ് മനോജ് ഹാജരായി.

Hot Topics

Related Articles