അവിഹിത ബന്ധങ്ങളൊന്നും ഉണ്ടായിട്ടില്ല ; കരിയറില്‍ ഞാനാണ് അവളെ സഹായിച്ചത് ; വിവാഹ മോചനത്തിൽ തുറന്ന് പറച്ചിലുമായി ബിഗ് ബോസ് താരം ഫിറോസ്

ന്യൂസ് ഡെസ്ക് : മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധയാകര്‍ഷിച്ച ദമ്പതിമാരാണ് ഫിറോസ് ഖാനും സജ്‍നയും. ഫിറോസ് ഖാനും സജ്‍നയും അടുത്തിടെ വിവാഹ മോചനം നേടിയിരുന്നു.സജ്‍നയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവത്തില്‍ പ്രതികരിച്ചരിക്കുകയാണ് ഫിറോസ് ഖാനും.

Advertisements

ജാങ്കോ സ്‍പേസിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹ മോചനത്തില്‍ ഫിറോസ് ഖാൻ മനസ് തുറന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിലയിടങ്ങളില്‍ തോറ്റു കൊടുക്കുന്നതാണ് നല്ലത്. അതില്‍ ഒരു വിജയത്തിന്റെ സുഖമുണ്ടാകും. തോറ്റയാളാണ് ഞാൻ എന്നല്ല അര്‍ഥം. അവരുടെ ആവശ്യം ഞാൻ അംഗീകരിച്ചു. ഞാനും സജ്‍നയും പത്ത് വര്‍ഷമായി ഒന്നിച്ചുള്ള യാത്രയായിരുന്നു. ഇത്രയും കാലം സജ്‍നയെ സ്‍നേഹിച്ചിട്ട് താൻ ഇപ്പോള്‍ കുറ്റപ്പെടുത്തുമ്പോള്‍ എന്താണ് അര്‍ഥം.ഒരാള്‍ എന്റെ മനസില്‍ കയറിയാല്‍ തനിക്ക് അയാളെ കുറ്റപ്പെടുത്താനാകില്ല. സജ്‍നയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവത്തില്‍ പ്രതികരിച്ചരിക്കുകയാണ് ഫിറോസ് ഖാനും.

കരിയറില്‍ ഞാനാണ് അവളെ സഹായിച്ചത്. ഞങ്ങള്‍ തമ്മില്‍ ഈഗോ പ്രശ്‍നമില്ല. ലൈംഗികജീവിതത്തിലും പ്രശ്‍നമില്ല. അവിഹിത ബന്ധങ്ങളൊന്നും ഉണ്ടായിട്ടില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ആകുമായിരുന്നില്ലല്ലോ പിരിയുക. പലരും ചൂണ്ടിക്കാട്ടുന്ന ഒരു പ്രശ്‍നത്താലുമല്ല വിവാഹ മോചനം നേടിയത് എന്നും അതല്ലാത്ത നിരവധി കാരണങ്ങളാല്‍ കൊണ്ടും ആളുകള്‍ വേര്‍പിരിയാമെന്നും ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങളാണ് അത് എന്നും ഫിറോസ് ഖാൻ പറഞ്ഞു. ഒരാളും ഒരാള്‍ക്കും പകരമാകില്ല എന്നും പറയുന്നു ഫിറോസ് ഖാൻ.

Hot Topics

Related Articles