ന്യൂസ് ചാനലുകളുടെ സ്വയം നിയന്ത്രണം ഫലപ്രദമല്ല ; എൻബിഎ ചട്ടക്കൂട്ട് ശക്തമാക്കാൻ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിപ്പിക്കും: സുപ്രീം കോടതി

ദില്ലി: ന്യൂസ് ചാനലുകളുടെ സ്വയം നിയന്ത്രണം ഫലപ്രദമല്ലെന്ന് നിരീക്ഷിച്ച് സുപ്രീം കോടതി. ചാനലുകളുടെ സ്വയം നിയന്ത്രണം ഫലപ്രദമാകുന്നില്ല. ഈ സാഹചര്യത്തിൽ എൻബിഎ ചട്ടക്കൂട്ട് ശക്തമാക്കാൻ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിപ്പിക്കുമെന്ന് കോടതി വ്യക്തമാക്കി.

Advertisements

എൻബിഎ ചട്ടങ്ങൾക്ക് എതിരായ ബോംബൈ ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ പരിഗണിച്ചുകൊണ്ടാണ് കോടതി ഈക്കാര്യം വ്യക്തമാക്കിയത്. നിലവിൽ എൻബിഎ ചട്ടം പാലിക്കാത്ത ചാനലുകൾക്ക് ഒരു ലക്ഷമാണ് പിഴ വിധിക്കുന്നത്. ഈ തുക കുറവാണ് ഇതിലടക്കം മാറ്റം വേണമെന്നും കോടതി പറഞ്ഞു. പിഴ തുക സംബന്ധിച്ച് പുതിയ ശുപാർശകൾളും കോടതി ആരാഞ്ഞു. കേസിൽ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.