എറണാകുളത്ത് പഴയവസ്ത്രങ്ങള്‍ക്കൊപ്പം കിട്ടിയത് അഞ്ചരപ്പവന്റെ സ്വര്‍ണം;സത്യസന്ധത തെളിയിച്ച്‌ സ്വർണം തിരികെ നല്‍കി ഹരിതകര്‍മസേനാംഗങ്ങള്‍

എറണാകുളം :പഴയവസ്ത്രങ്ങള്‍ക്കൊപ്പം കിട്ടിയ അഞ്ചരപ്പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് മടക്കി നല്‍കി ഹരിതകര്‍മസേനാംഗങ്ങള്‍ സത്യസന്ധതയുടെ ഉദാഹരണമാവുകയാണ്.കോട്ടുവള്ളി പഞ്ചായത്തിലെ 20-ാം വാര്‍ഡ് കൈതാരം കൊച്ചമ്പലം ഭാഗത്ത് നിന്നാണ് സംഭവം. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ എത്തിയ ഹരിതകര്‍മസേനാംഗങ്ങളായ ലത, വിനീത, ചിത്തിര എന്നിവര്‍ക്ക് കെച്ചമ്പലം നെൽക്കുന്നശ്ശേരി ബാദേല്‍ വീട്ടില്‍ റോഷ്നി വില്‍സന്റെ വീട്ടില്‍ നിന്നുള്ള പഴയ വസ്ത്രങ്ങളോടൊപ്പമാണ് ആഭരണപ്പെട്ടി ലഭിച്ചത്.

Advertisements

വാര്‍ഡിനുള്ളിലെ കമ്യൂണിറ്റി ഹാളില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോള്‍ തുണിക്കിടയില്‍ ആഭരണപ്പെട്ടി കണ്ടെടുത്തതാണ്. തുറന്നുനോക്കിയപ്പോള്‍ പാദസരം, മാല, കമ്മല്‍, കൈച്ചെയിന്‍ എന്നിവ ഉള്‍പ്പെടെ ഏകദേശം അഞ്ചര പവനോളം സ്വര്‍ണം ഉണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞു. ഉടന്‍ വാര്‍ഡ് അംഗം സിന്ധു നാരായണന്‍കുട്ടിയെ വിവരം അറിയിച്ചു.ഭക്ഷണം പോലും കഴിക്കാതെ ആഭരണപ്പെട്ടി എടുത്തു വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ആഭരണങ്ങള്‍ കാണാതായതില്‍ കരഞ്ഞുകൊണ്ടിരുന്ന റോഷ്നി വില്‍സന്‍ വീട്ടിന് മുന്നിലായിരുന്നു. ആഭരണപ്പെട്ടി കൈമാറിയതോടെ കുടുംബം ആശ്വാസമായി.ഹരിതകര്‍മസേനയുടെ ആരംഭകാലം മുതല്‍ പ്രവര്‍ത്തിക്കുന്ന ലതയ്ക്കൊപ്പം അടുത്തിടെ ചേര്‍ന്ന വിനീതയും ചിത്തിരയും കൈതാരം ബ്ലോക്കുപടി കൃഷിഭവന്‍ റോഡിന് സമീപമാണ് താമസിക്കുന്നത്.

Hot Topics

Related Articles