തിരുവനന്തപുരം : സംസ്ഥാനത്തെ ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലപരിധി 22 വര്‍ഷമായി നീട്ടണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.ഓട്ടോ ടാക്സി മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ട് കടകംപള്ളി സുരേന്ദ്രൻ എംഎല്‍എയുടെ നേതൃത്വത്തിലുള്ള കോണ്‍ഫെഡറേഷൻ ഓഫ് ട്രാൻസ്‌പോര്‍ട്ട് വര്‍ക്കേഴ്സ് – കേരളയുടെ പ്രതിനിധി സംഘവുമായി മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
കേരള മോട്ടോര്‍ വാഹന ചട്ടം 292(എ) ഭേദഗതി പ്രകാരം 2020 നവംബര്‍ മാസം പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലപരിധി 15 വര്‍ഷമായി പരിമിതപ്പെടുത്തിയത്. 2020 നവംബര്‍ മാസം പുറപ്പെടുവിച്ച ഉത്തരവിന്റെ ഫലമായി നൂറുകണക്കായ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് ജീവിതോപാധി നഷ്ടപ്പെടുന്ന സ്ഥിതിയെ തുടര്‍ന്ന് ഓട്ടോറിക്ഷകള്‍ക്ക് രണ്ട് വര്‍ഷം കൂടി കാലാവധി നീട്ടി 2022ല്‍ ഉത്തരവുണ്ടാവുകയായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വകാര്യബസുകള്‍ക്ക് 22 വര്‍ഷം കാലപരിധിയുള്ളപ്പോള്‍ ഓട്ടോറിക്ഷകള്‍ക്കും അത്രയും കാലപരിധി വേണമെന്നത് ഓട്ടോ തൊഴിലാളികളുടെ പ്രധാന ആവശ്യമായിരുന്നു. ക്ഷേമനിധിയിലെ അപാകതകളെ സംബന്ധിച്ചുള്ള പരാതിയില്‍ അക്കാര്യം പരിഹരിക്കേണ്ടത് ക്ഷേമനിധി ബോര്‍ഡ് ആണെന്നും പ്രശ്ന പരിഹാരത്തിനായി തൊഴില്‍ വകുപ്പ് മന്ത്രിയുടെ കൂടെ സാന്നിധ്യത്തില്‍ ക്ഷേമനിധി ബോര്‍ഡിന്റെ യോഗം ഉടൻ തന്നെ വിളിച്ചു ചേര്‍ക്കാമെന്നും അദ്ദേഹം അറിയിച്ചു.