കായികതാരങ്ങള്‍ക്ക് ജോലി നല്‍കുന്ന കാര്യത്തില്‍ സര്‍വ്വകാല റെക്കോഡിട്ട സര്‍ക്കാരാണിത് ; ഒളിംപിക്‌സില്‍ പങ്കെടുത്ത മുഴുവൻ മലയാളികള്‍ക്കും 10 ലക്ഷം വീതം നല്‍കി ; മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : കായികതാരങ്ങള്‍ക്ക് എല്ലാ ഘട്ടത്തിലും വിവിധ തരം സഹായം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ വ്യാപകമായി സര്‍ക്കാരിനെതിരെ പ്രചാരണം നടക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.കായിക മേഖലയുടെയും കായികതാരങ്ങളുടെയും ഉന്നമനത്തിനായി നിലകൊള്ളുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. ഒരു ഘട്ടത്തിലും പുറകോട്ട് പോയിട്ടില്ല.

Advertisements

കേരളത്തിലെ കായിക രംഗത്തിന് കരുത്താകുന്ന രീതിയില്‍ അവരുടെ സംഭാവനകളെ മാറ്റിയെടുക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏഷ്യൻ ഗെയിംസില്‍ രാജ്യത്തിനായി മെഡല്‍ നേടിയിട്ട് ഒരു പഞ്ചായത്ത് അംഗം പോലും ഒന്നുകാണാൻ വന്നില്ലെന്ന ഇന്ത്യൻ ഹോക്കി താരം പി ആര്‍ ശ്രീജേഷിന്റെ വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.കായിക രംഗത്തിന് കരുത്താകുന്ന രീതിയില്‍ കായികതാരങ്ങളുടെ സംഭാവന മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏഷ്യൻ ഗെയിംസില്‍ ഒൻപത് മലയാളി താരങ്ങള്‍ മെഡല്‍ നേടി. തിരുവനന്തപുരം എല്‍എൻസിപിയിലാണ് ഏഷ്യൻ ഗെയിംസിന് അത്‌ലറ്റിക്‌സ് താരങ്ങള്‍ പരിശീലനം നടത്തിയത്. ഒളിംപിക്‌സില്‍ പങ്കെടുത്ത മുഴുവൻ മലയാളികള്‍ക്കും 10 ലക്ഷം വീതം നല്‍കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിആര്‍ ശ്രീജേഷിന് ഒളിംപിക്‌സ് മെഡല്‍ നേടിയപ്പോള്‍ 2 കോടി രൂപയും ജോലിയില്‍ സ്ഥാനക്കയറ്റവും നല്‍കി. കൃത്യമായ പാരിതോഷികം നല്‍കി വരുന്നുണ്ട്. ഏഷ്യൻ ഗെയിംസില്‍ മെഡല്‍ നേടുന്നവര്‍ക്ക് 20 ലക്ഷം 10 ലക്ഷം 5 ലക്ഷം എന്ന ക്രമത്തിലാണ് പാരിതോഷികം നല്‍കിവരുന്നത്. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല് നേടിയവര്‍ക്കും ഈ നിലയില്‍ സമ്മാനം നല്‍കി.

ചെസ് ഒളിംപ്യാഡില്‍ മെഡല്‍ നേടിയ നിഹാല്‍ സരിന് പത്ത് ലക്ഷം നല്‍കി. 2022 ല്‍ എച്ച്‌എസ് പ്രണോയ്ക്കും എംആര്‍ അര്‍ജുനനും അഞ്ച് ലക്ഷം വീതം നല്‍കി. ജിവി രാജ പുരസ്‌കാരത്തിന് പ്രണോയിയെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദേശീയ ഗെയിംസ് പരിശീലനത്തിന് 5 കോടിയും ഇത്തവണ 4.27 കോടി ആദ്യ ഗഡുവായും അനുവദിച്ചു.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 676 താരങ്ങള്‍ക്ക് സ്പോര്‍ട്സ് ക്വോട്ടയില്‍ ജോലി നല്‍കി. ഇത് സര്‍വകാല റെക്കോര്‍ഡാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുടങ്ങിക്കിടന്ന 2010-14 സ്പോര്‍ട്സ് ക്വോട്ട നിയമന റാങ്ക് ലിസ്റ്റിലെ 65 പേര്‍ക്ക് കൂടി എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമനം നല്‍കി. പൊലീസില്‍ 31 പേര്‍ക്കും ജോലി നല്‍കി. 2015-19 കാലത്തിലെ സ്പോര്‍ട്സ് ക്വോട്ട നിയമനത്തിന് സര്‍ട്ടിഫിക്കറ്റ് പരിശോധന നടക്കുകയാണ്.

ഈ വര്‍ഷം തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 249 പേര്‍ക്ക് ഇതുവഴി ജോലി ലഭിക്കും. പ്രത്യേക പരിഗണന പ്രകാരം സികെ വിനീതിന് നേരത്തെ തന്നെ ജോലി നല്‍കിയിരുന്നു. കെഎസ്‌ഇബിയിലും സ്പോര്‍ട്സ് ക്വോട്ട നിയമനം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇത്തരത്തില്‍ പാരിതോഷികം നല്‍കുന്നതിനു പുറമെ, കായികതാരങ്ങള്‍ക്ക് മികച്ച പരിശീലനത്തിനും മറ്റുമായി കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ 40 ലക്ഷം രൂപയോളം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ദേശീയ ഗെയിംസിന്റെ പരിശീലനാവശ്യങ്ങള്‍ക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ 5 കോടി രൂപ അനുവദിച്ചിരുന്നു. ഇത്തവണ ദേശീയ ഗെയിംസിന് ഗോവയിലേക്ക് പോകുന്ന താരങ്ങളുടെ പരിശീലനത്തിനായി 4.27 കോടി ആദ്യഗഡുവായി അനുവദിച്ചതായും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

കായികതാരങ്ങള്‍ക്ക് ജോലി നല്‍കുന്ന കാര്യത്തില്‍ സര്‍വ്വകാല റെക്കോഡിട്ട സര്‍ക്കാരാണിത്. കഴിഞ്ഞ 7 വര്‍ഷത്തിനിടെ 676 താരങ്ങള്‍ക്ക് സ്പോട്സ് ക്വാട്ടയില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനം നല്‍കി. സ്പോട്സ് ക്വാട്ട നിയമനത്തിനുള്ള 2010-14 റാങ്ക് ലിസ്റ്റില്‍ നിന്നും 65 പേര്‍ക്ക് കൂടി നിയമനം നല്‍കിയിട്ടുണ്ട്. പൊലീസില്‍ സ്പോട്സ് ക്വാട്ടയില്‍ 31 പേര്‍ക്കും നിയമനം നല്‍കി. 2015-19 കാലയളവിലെ സ്പോട്സ് ക്വാട്ട നിയമന നടപടികള്‍ പുരോഗമിച്ചു വരികയാണ്. സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയായി. ഈ വര്‍ഷം തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 5 വര്‍ഷത്തെ റാങ്ക് ലിസ്റ്റില്‍ 249 പേര്‍ക്കാണ് നിയമനം ലഭിക്കുക. പ്രത്യേക പരിഗണനയില്‍ ഫുട്ബോള്‍ താരം സി കെ വിനീതിന് നേരത്തേ ജോലി നല്‍കിയിരുന്നു. കെ എസ് ഇ ബിയിലും സ്പോട്സ് ക്വാട്ട നിയമനം നടക്കും.

2010-14ലെ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള സ്പോട്സ്‌ക്വാട്ട നിയമനം യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് മുടങ്ങിക്കിടന്നതാണ്. തുടര്‍ന്നു വന്ന എല് ഡി എഫ് ഗവണ്‍മെന്റാണ് നിയമന നടപടി ആരംഭിച്ചത്. 2019 ഫെബ്രുവരി 8ന് 409 പേര്‍ ഉള്‍പ്പെടുന്ന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ഒഴിവുള്ള 250 തസ്തികകളില്‍ നിയമനം നടത്തുകയും ചെയ്തു. അതേസമയം 110 പേര്‍ക്ക് മാത്രമാണ് യുഡി എഫ് സര്‍ക്കാരിന്റെ കാലത്ത് നിയമനം നല്‍കിയത്.

മറ്റു സംസ്ഥാനങ്ങളിലൊന്നും സ്പോര്‍ട്സ് ക്വാട്ട നിയമനമില്ല. കേരളത്തില്‍ വര്‍ഷം തോറും 50 പേര്‍ക്ക് വീതം സ്പോട്സ് ക്വാട്ടയില്‍ നിര്‍ബന്ധമായും നിയമനം നല്‍കി വരുന്നു. 2015 ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ മുഴുവൻ താരങ്ങള്‍ക്കും സന്തോഷ് ട്രോഫി ജേതാക്കളായ കേരളാ ടീമിലെ മുഴുവൻ പേര്‍ക്കും നിയമനം നല്‍കി. ഇത്തരത്തില്‍ കായികതാരങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവുമാണ് സര്‍ക്കാര്‍ നല്‍കി വരുന്നത്. തുടര്‍ന്നും അതുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.