കോട്ടയം : പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കൊന്ന് കൊക്കയിൽ തള്ളിയ സംഭവത്തിൽ പ്രതി സാം ജോർജിന്റെ കാറിനുള്ളിൽ നിന്നും വാക്കത്തി കണ്ടെടുത്തു.ഇന്ന് വൈകുന്നേരം ആറരയോട് കൂടി കോട്ടയം ശാസ്ത്രി റോഡിൽ ലോഗോസ് ജംഗ്ഷന് സമീപം ഉപേക്ഷിച്ച പ്രതിയുടെ വാഹനത്തിൽ നിന്നും ആണ് വാക്കത്തി കണ്ടെത്തിയത്. ഫോറൻസിക് സംഘത്തിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ പ്രതി സാം ജോർജുമായി നടത്തിയ തെളിവെടുപ്പിൽ ആണ് വാഹനത്തിൽ നിന്നും വാക്കത്തി കണ്ടെത്തിയത്.കാണക്കാരി രഗ്നഗിരി പള്ളിയ്ക്കു സമീപം കപ്പടക്കുന്നേൽ സാം ജോർജ് (59) ആണ് ഭാര്യ ജെസി സാമിനെ (49) കൊലപ്പെടുത്തി ഉടുമ്പന്നൂർ ഭാഗത്ത് ഉപേക്ഷിച്ചത്.
കഴിഞ്ഞ 26 മുതലാണ് ജെസിയെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടത്. ഇവരുടെ ഫോണിൽ വിളിച്ചിട്ടു കിട്ടുന്നില്ലെന്ന് വിദേശത്ത് ജോലി ചെയ്തിരുന്ന മക്കളാണ് ആദ്യം പരാതി ഉന്നയിച്ചത്. തുടർന്ന്, പൊലീസ് സംഘം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. ഇതോടെയാണ് ഭർത്താവ് സാം മൈസൂരിലുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് സംഘം മൈസൂരിൽ നിന്നും സാമിനെ കസ്റ്റഡിയിൽ എടുത്തു. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.സാം ജെസിയെ വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. രാത്രിയിൽ മൃതദേഹം കാറിന്റെ ഡിക്കിയിൽ കയറ്റിയ സാം ഇതുമായി ഇടുക്കി കരിമണ്ണൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉടുമ്പന്നൂർ ഭാഗത്ത് റോഡിൽ നിന്നും 30അടി താഴ്ചയിലേയ്ക്കു തള്ളിയിട്ടു. ഇവിടെ നിന്നും പൊലീസ് സംഘത്തിന് അഴുകിയ നിലയിലുള്ള മൃതദേഹം ലഭിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതി സാം ജോർജിനെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൃതദേഹം ഒളിപ്പിച്ച് കൊണ്ടുപോയ വാഹനം ആണ് കോട്ടയം ശാസ്ത്രീ റോഡിൽ പാർക്ക് ചെയ്ത നിലയിൽ പോലീസ് കണ്ടെത്തിയത്.പ്രതി സാം ജോർജുമായി ഇന്ന് വൈകിട്ട് പോലീസ് നടത്തിയ തെളിവെടുപ്പിൽ ആണ് വാഹനത്തിൽ നിന്നും വാക്കത്തി കണ്ടെത്തിയത്.വൈക്കം ഡിവൈഎസ്പി വിജയൻ ടി പി യുടെ നേതൃത്വത്തിൽ കുറവിലങ്ങാട് ഇൻസ്പെക്ടർ എസ് എച്ച് ഒ ഇ അജീബ്, എസ് ഐമാരായ മഹേഷ്,വിനോദ്, മുജീബ്, എഎസ്ഐമാരായ സഞ്ജു എബ്രഹാം, ഷമീർ, സിപിഒ പ്രേംകുമാർ,ഡിപിൺ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്


