കോട്ടയം : ലോഗോസ് ജംഗ്ഷനിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. ഇന്ന് രാത്രി 9 45 ഓടുകൂടിയായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്നും എത്തിയ കാർ ലോഗോസ് ജംഗ്ഷനിൽ എത്തിയപ്പോൾ തീയും പുകയും ഉയരുകയായിരുന്നു. ഇതേത്തുടർന്ന് യാത്രക്കാർ കാറിനുള്ളിൽ നിന്നും പുറത്തിറങ്ങിയപ്പോഴേക്കും കാറിൽ തീ പടർന്നു. ഉടൻതന്നെ നാട്ടുകാർ വിവരം അഗ്നിരക്ഷാസേനാ സംഘത്തെ അറിയിച്ചു. കോട്ടയത്ത് നിന്നും എത്തിയ അഗ്നി രക്ഷാസേന സംഘം തീ നിയന്ത്രണവിധേയമാക്കി. അപകടത്തെ തുടർന്ന് ലോഗോസ് ജംഗ്ഷനിൽ ഗതാഗതക്കുരുക്കും ഉണ്ടായി.
Advertisements

