മൂവാറ്റുപുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെ പുഴയിൽ കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി

മൂവാറ്റുപുഴ : പുഴയിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെ കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി.മൂവാറ്റുപുഴ ആവോലി പഞ്ചായത്തിലെ വള്ളിക്കട കടവിൽ ഇന്നലെ വൈകുന്നേരം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെയാണ് കാണാതായത്. പരീക്കപീടിക സ്വദേശി ക്രിസ്, വാഴക്കുളം സ്വദേശി അശ്വിൻ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.രണ്ടുപേരും പ്ലസ് ടു വിദ്യാർഥികളാണ്.

Advertisements

ഫയർഫോഴ്സും, സ്കൂബ ടീമും ഇന്നലെ രാത്രി സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.രാത്രി വിവരമറിഞ്ഞതോട ഈരാറ്റുപേട്ടയിൽ നിന്നും പുലർച്ച തന്നെ എത്തിയ വിദഗ്ദ പരിശീലനങ്ങൾ നേടിയ ടീം നന്മക്കൂട്ടം, ടീം എമർജൻസി കേരള എന്നി സന്നദ്ധ പ്രവർത്തകർ നടത്തിയ തിരച്ചിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. തിരച്ചിലിൽ കേരള ഫയർ ഫോഴ്സ്, സ്ക്യൂബ ടീം, നാട്ടുകർ തുടങ്ങിയവർ നേതൃത്വം നൽകി.

Hot Topics

Related Articles