പത്തനംതിട്ടയിൽ മതിൽ ചാടിയെത്തി ബൈക്ക് മോഷണശ്രമം: പരാജയപ്പെട്ടതോടെ പെട്രോൾ അടിച്ചുമാറ്റി സഹോദരന്മാരായ കള്ളന്മാർ;ഒടുവിൽ പൊലീസ് പിടിയിൽ

പത്തനംതിട്ട: ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതോടെ ബൈക്കിലെ പെട്രോൾ അടിച്ചുമാറ്റിയ സഹോദരന്മാരായ കള്ളന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പകർന്നതോടെയാണ് പ്രതികൾ പൊലീസിന്റെ വലയിലായത്.കുടശ്ശനാട് പ്രശാന്ത് ഭവനത്തിലാണ് മോഷണം നടന്നത്. മതിൽ ചാടിക്കടന്ന് വീട്ടുമുറ്റത്തേക്ക് എത്തിയ മോഷ്ടാക്കൾ വീട്ടുപരിസരം പരിശോധിച്ചശേഷം പോർച്ചിൽ നിർത്തിയിരുന്ന ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചു. ശ്രമം പരാജയപ്പെട്ടതോടെ ബൈക്കിലെ പെട്രോൾ ഊറ്റിയെടുത്തു.സമയത്ത് സിസിടിവി ലൈവ് ദൃശ്യങ്ങൾ കണ്ട വീട്ടുകാർ പുറത്തേക്കോടിയതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു.

Advertisements

പിന്നീട് ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞു.പത്തനംതിട്ട ഇലവുംതിട്ട സ്വദേശികളായ എബൻ ഡാനിയേൽ, ജസ്റ്റിൻ ഡാനിയേൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും സഹോദരങ്ങളാണ്. പന്തളം ഭാഗത്തു നിന്നുമുള്ള മോഷ്ടിച്ച വാഹനത്തിൽ ഹരിപ്പാട് എത്തിയ ഇവർ ഇവിടെ മോഷണശ്രമം നടത്തിയതായാണ് പൊലീസ് പറയുന്നത്. തുടർന്ന് നൂറനാട്ടിലേക്കും ഇവർ പോയിരുന്നു.തിരുവനന്തപുരം, പന്തളം, ഹരിപ്പാട്, നൂറനാട് തുടങ്ങി സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസുകളിൽ പ്രതികളായ ഇവരെ മാവേലിക്കര ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles