തിരുവനന്തപുരം : നിഖില്‍ തോമസിന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കലിംഗ സര്‍വകലാശാല കേരള സര്‍വകലാശാലയ്ക്ക് ഔദ്യോഗിക മറുപടി നല്‍കി. കര്‍ശന നടപടി വേണമെന്ന് കേരള സര്‍വകലാശാല രജിസ്ട്രാറോട് കലിംഗ സര്‍വകലാശാല ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ, നിഖിലിന്റെ എം കോം രജിസ്ട്രേഷൻ റദ്ദാക്കിയേക്കും. കേരള നല്‍കിയ തുല്യത സര്‍ട്ടിഫിക്കറ്റും റദ്ദാക്കും. ക്രമക്കേട് കാട്ടിയവരെല്ലാം കുടുങ്ങുമെന്ന് കേരള വിസി മോഹൻ കുന്നുമ്മലും പ്രതികരിച്ചു.
സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ നിഖിലിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചില്‍ നടത്തുന്നത്. നിഖിലിന്‍റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് നിഖിലിന്‍റെ ഫോണിന്‍റെ അവസാന ലൊക്കേഷന്‍ കണ്ടെത്തിയത്. നിഖിലിന്‍റെ ഒളിത്താവളം കണ്ടെത്താല്‍ വ്യാപക പരിശോധന നടക്കുകയാണ്. നിഖിലിന്‍റെ അടുത്ത സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. കായംകുളം സ്റ്റേഷനിലേക്ക് വിളിപ്പിച്ചാണ് ചോദ്യം ചെയ്യല്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിങ്കളാഴ്ച ആര്‍ഷോയെ കാണാൻ നിഖിലിനൊപ്പം തിരുവനന്തപുരത്തേക്ക് പോയ ഡിവൈഎഫ്‌ഐ നേതാവിനെയും പൊലീസ് ചോദ്യം ചെയ്തു. പുലര്‍ച്ചെ വീട്ടിലെത്തിയാണ് പൊലീസ് ഇയാളെ കൊണ്ടുപോയത്. തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് നിഖില്‍ ഒളിവില്‍ പോയത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അതേസമയം, അഡ്മിഷൻ കമ്മിറ്റി കണ്‍വീനര്‍ എന്ന നിലയില്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത ഉറപ്പ് വരുത്താൻ ചുമതലപ്പെട്ട എം എസ് എം കോളേജിലെ കോമേഴ്സ് വകുപ്പ് മേധാവി അടക്കമുള്ള അധ്യാപകരുടെ വിശദമായ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തുന്നുണ്ട്.