നിമിഷപ്രിയയ്ക്ക് തിരിച്ചടി;നടപടികള്‍ വേഗത്തിലാക്കാന്‍ യെമന്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ മേധാവിയുടെ നിര്‍ദേശം

കൊച്ചി : വധശിക്ഷ വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയ്ക്ക് തിരിച്ചടിയായി പ്രോസിക്യൂഷന്‍ ഇടപെടല്‍. കേസിലെ നടപടികള്‍ വേഗത്തിലാക്കാന്‍ യെമന്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ മേധാവി നിര്‍ദേശം നല്‍കി.

കോടതിവിധി, ദയാധനം അപേക്ഷ തുടങ്ങി വിവിധ രേഖകള്‍ ഉടന്‍ സുപ്രീം കോടതിയില്‍ നല്‍കണം. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ നടപടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ ഇതുവരെ എങ്ങുമെത്തിയിട്ടില്ല. യമന്‍ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ്, യമനില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന നിമിഷപ്രിയയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്.

യമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്ക് ശിക്ഷായിളവ് ലഭിക്കും. ഇളവിനായി കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന് ദയാധനമായി (നഷ്ടപരിഹാരത്തുക) 50 ദശലക്ഷം യമന്‍ റിയാല്‍ (ഏകദേശം 1.5 കോടി രൂപ) നല്‍കേണ്ടി വരുമെന്ന് യമന്‍ ജയിലധികൃതര്‍ അറിയിച്ചിരുന്നു.

Hot Topics

Related Articles