കൊല്ലാട് ക്ഷീര കർഷക സംഗമം

കൊല്ലാട്:പള്ളം ബ്ലോക്ക് പഞ്ചായത്തും കൊല്ലാട് ക്ഷീര സഹകരണ സംഘവും കൊല്ലാട് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ വച്ച് ക്ഷീര കർഷക സംഗമം സംഘടിപ്പിച്ചു. ഡിവിഷൻ മെമ്പർ സിബി ജോൺ അദ്ധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ: ടോമിച്ചൻ ജോസഫ് സംഗമം ഉദ്ഘാടനം ചെയ്തു.
ക്ഷീര കാർഷിക മേഖലയിൽ നവീന രീതിയിൽ തീറ്റപ്പുല്ല്, ചോളം എന്നിവ കൃഷി ചെയ്യുന്നതിനെക്കുറിച്ച് ഉദ്ഘാടകൻ അറിയിച്ചു. വൈസ്.പ്രസിഡന്റ് രജനി അനിൽ ,മാർട്ടിൻ സനൽകുമാർ, ഇ ടി ഏബ്രഹാം,അനിലാ ബിജു, അമ്പിളി എന്നിവർ സംസാരിച്ചു.

Hot Topics

Related Articles