മണിപ്പൂർ: സമാധാന അന്തരീക്ഷം ഇനിയും കൈവരിക്കാത്ത മണിപ്പൂരിൽ ബിരേന്‍ സിംഗ് സര്‍ക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി എട്ട് ബിജെപി എംഎല്‍എമാരുള്‍പ്പെടെ ഒന്‍പത് ജനപ്രതിനിധികള്‍ പ്രധാനമന്ത്രിയ്ക്ക് നിവേദനം നല്‍കി. സര്‍ക്കാരിനെ ഇപ്പോള്‍ ജനങ്ങള്‍ പൂര്‍ണമായും അവിശ്വസിക്കുകയാണ്. മണിപ്പൂരില്‍
കരം ശ്യാം സിംഗ്, ടി രാധേശ്യാം സിംഗ്, എസ് ബ്രോജെന്‍ സിംഗ്, കെ രഘുമണി സിംഗ് എന്നിങ്ങനെ നിവേദനത്തില്‍ ഒപ്പിട്ട ഒന്‍പത് എംഎല്‍എമാരില്‍ നാലുപേരും തങ്ങളുടെ ഭരണപരമായ പദവികളില്‍ നിന്ന് രാജിവച്ചതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് ബിരേന്‍ സിംഗ് സര്‍ക്കാരില്‍ വിള്ളല്‍ വീണെന്ന വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നതിന് കാരണമായി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വീണ്ടെടുക്കുന്നതിനായി പ്രത്യേക നടപടി സ്വീകരിക്കണമെന്ന് കത്തിലൂടെ ജനപ്രതിനിധികള്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
30 എംഎല്‍എമാരുടെ ഒരു സംഘം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെയും ധനമന്ത്രി നിര്‍മ്മല സീതാരാമനെയും കണ്ട അതേദിവസം തന്നെയാണ് എംഎല്‍എമാര്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരിക്കുന്നത്.