നിപ ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന 43കാരന്റെ നില അതീവഗുരുതരമായി തുടരുന്നു : റൂട്ട് മാപ്പ് തയ്യാറാക്കും

കോഴിക്കോട്: നിപ ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന 43കാരന്റെ നില അതീവഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസം രാത്രി തന്നെ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സജ്ജീകരിച്ച പ്രത്യേക ഐസൊലേഷൻ വാർഡിലേയ്ക്ക് മാറ്റിയിരുന്നു. മെഡിക്കല്‍ കോളേജിലെ ഡോക്ടർമാരുടെ പ്രത്യേക സംഘം രോഗിയുടെ ആരോഗ്യനില നിരീക്ഷിക്കുന്നുണ്ട്.

Advertisements

രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരുടെ പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധന ഫലങ്ങള്‍ ഇന്ന് വൈകുന്നേരത്തോടെ ലഭിക്കും. രോഗി ആദ്യം ചികിത്സ തേടിയെത്തിയ ഡീ അഡിക്‌ഷൻ സെന്ററിലെയും പിന്നീട് പ്രവേശിപ്പിച്ച നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെയും ആളുകളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. രോഗിയുടെ ബന്ധുക്കളോടും മറ്റും സംസാരിച്ച്‌ ഇയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles