നടി നിരഞ്ജനയ്ക്ക് മമ്മൂട്ടി അയച്ച വാട്‌സാപ് മെസേജുകൾ വൈറൽ… സ്‌ക്രീൻഷോട്ട് പങ്കുവെച്ച് താരം

കൊച്ചി: മലയാള സിനിമയിലെ നിരവധിപ്പേരുടെ ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിയ ആളാണ് മെഗാസ്റ്റാർ മമ്മൂട്ടി. നടൻ മോഹൻലാൽ ഉൾപ്പെടെയുള്ളവർ നിരവധി ഘട്ടങ്ങളിൽ അത് തുറന്ന് പറഞ്ഞിട്ടുമുണ്ട്.

Advertisements

ഇപ്പോഴിതാ വീണ്ടുമൊരാൾകൂടി അത്തരമൊരു തുറന്നു പറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ്. നടി നിരഞ്ജന അനൂപാണ് തനിക്ക് മമ്മൂട്ടി അയച്ച വാട്‌സാപ് സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ട് ഉൾപ്പെടെ പങ്കുവച്ച് രംഗത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നടന്റെ പിറന്നാൾ ദിനത്തിലാണ് താരം സ്‌ക്രീൻഷോട്ട് പങ്കുവച്ചത്. ജീവിതത്തിലനുഭവിക്കുന്ന സമ്മർദ്ദത്തേക്കുറിച്ച് മമ്മൂട്ടിയോട് സംസാരിച്ചതും സമ്മർദ്ദങ്ങളും പ്രതിസന്ധികളുമില്ലെങ്കിൽ നേട്ടങ്ങളില്ലെന്നും അതിനാൽ സമ്മർദ്ദങ്ങളെ ആസ്വദിക്കണമെന്നും മമ്മൂട്ടി താരത്തോട് പറയുന്നതാണ് സ്‌ക്രീൻഷോട്ടിലുള്ളത്.

പ്രതിസന്ധികൾ ഒരു ത്രില്ലാണെന്നും താനിപ്പോഴും പ്രതിസന്ധികളെ നേരിടുന്ന ആളാണെന്നും മ്മൂട്ടിയുടെ മറുപടിയിലുണ്ട്. ഈ മെസേജ് ഞാൻ ഫ്രെയിം ചെയ്ത് വെക്കുമെന്ന നിരഞ്ജനയുടെ മറുപടിയും സ്‌ക്രീൻഷോട്ടിൽ കാണാം.

മമ്മൂട്ടി ഇതിഹാസമാകുന്നതിന് കാരണമുണ്ട് എന്നു പറഞ്ഞ് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പിൽ തലമുറകളെ പ്രചോദിപ്പിക്കുന്ന നടൻ എന്നും സ്വപ്‌നം കാണുന്നതെല്ലാം കരസ്ഥമാക്കാൻ നിരന്തരം പരിശ്രമിക്കുന്നയാളെന്നുമെല്ലാം വിശേഷിപ്പിട്ടുണ്ട്. മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനുമൊപ്പമുള്ള ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്.

നിരവധിപ്പേരാണ് സമൂഹമാദ്ധ്യമങ്ങളിൽ നിരഞ്ജനയുടെ ഈ പോസ്റ്റും സ്‌ക്രീൻഷോട്ടും ഷെയർചെയ്തത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.