നിയമസഭാ തെരഞ്ഞെടുപ്പോടെ സർക്കാരിൻ്റെ അന്ത്യം കുറിക്കും : മാണി സി കാപ്പൻ എം.എൽ എ

പാലാ:
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻ്റെ പിന്നാലെ വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പോടുകൂടി എൽ ഡി എഫ് സർക്കാരിൻ്റെ അന്ത്യം കുറിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു.

Advertisements

സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ഫെബ്രുവരി 24 ന് പാലായിൽ എത്തിച്ചേരുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര വിജയിപ്പിക്കുന്നതിന് യുഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചേർന്ന ആലോചനായോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എം.എൽ എ .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ നടന്ന 16 തെരഞ്ഞെടുപ്പുകളിൽ എല്ലായിടത്തും യു ഡി എഫ് കരുത്തു തെളിയിച്ചു.
വർഗീയ ഫാസിസ്റ്റ് ശക്തികളോട് ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയുമില്ലാതെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറ് സീറ്റ് നേടുമെന്ന് മാണി സി കാപ്പൻ
പറഞ്ഞു.

യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.

ജോയി അബ്രഹാം, ടോമി കല്ലാനി, ബിജു പുന്നത്താനം, ജോർജ് പുളിങ്കാട്, എൻ സുരേഷ്, മോളിപീറ്റർ, ജോയി സ്കറിയ, കുര്യക്കോസ് പടവൻ,തോമസ് ഉഴുന്നാലിൽ, ജോസ് മോൻ മുണ്ടയ്ക്കൻ,,, സി.ടി രാജൻ ,ജോസ് പ്ലാക്കൂട്ടം,ആർ സജീവ്, എം.പി കൃഷ്ണൻ നായർ, സി.ജി വിജയകുമാർ, ഷിബു പൂവേലി, നെബു എബ്രഹാം, തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles