ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. മഹാരാഷ്ട്രയില്‍ നിന്നുള്ള കലാവതി എന്ന വിധവയായ സ്ത്രീയുമായി ബന്ധപ്പെട്ട് അമിത് ഷാ നടത്തിയ പരാമര്‍ശത്തിലാണ് നോട്ടീസ്. കോണ്‍ഗ്രസ് എംപി മാണിക്യം ടോഗോറാണ് അവകാശ ലംഘന നോട്ടീസ് നല്‍കിയത്.
സഭയെ അഭിസംബോധന ചെയ്യുമ്പോള്‍ കൃത്യവും സത്യസന്ധവുമായ വിവരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാതെ അമിത് ഷാ പാര്‍ലമെന്ററി പ്രത്യേകാവകാശം ലംഘിച്ചുവെന്ന് മാണിക്യം ടാഗോര്‍ നോട്ടീസില്‍ ആരോപിച്ചു. കഴിഞ്ഞ എട്ട് വര്‍ഷമായി ഒരു സൗകര്യങ്ങളും മോദി സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് കലാവതി വ്യക്തമാക്കിയിട്ടുണ്ടെന്നും ടോഗോര്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കലാവതിയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതിന് പിന്നാലെ 2008ലാണ് രാഹുല്‍ ഗാന്ധി കലാവതിയെ സന്ദര്‍ശിച്ചിരുന്നു. രാഹുല്‍ഗാന്ധി സന്ദര്‍ശിച്ച കലാവതിക്ക് വീടും റേഷനും വൈദ്യുതിയും നല്‍കിയത് മോദി സര്‍ക്കാരാണെന്ന് സഭയില്‍ അമിത് ഷാ പറഞ്ഞിരുന്നു.
എന്നാല്‍ മോദി സര്‍ക്കാറിന്റെ വാദം തെറ്റാണെന്നും തന്നെ സഹായിച്ചത് രാഹുല്‍ ഗാന്ധിയാണെന്നും കലാവതി പറയുന്ന വീഡിയോ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.