പത്തനംതിട്ട : കാണാതായ നൗഷാദിനെക്കുറിച്ച് തൊടുപുഴ ഡിവൈ.എസ്.പി ഓഫീസിലെ പൊലീസുദ്യോഗസ്ഥനായ ജയ്‌മോന് സൂചന ലഭിക്കുന്നത് ബന്ധുവഴി.ജയ്‌മോൻ താമസം തൊമ്മൻകുത്തിനടുത്താണ്. ഇവിടെയുള്ള ബന്ധു നല്‍കിയ വിവരമനുസരിച്ച് വീട്ടില്‍ നിന്ന് നാലരകിലോമീറ്റര്‍ മാത്രം മാറി തൊമ്മൻകുത്തില്‍ ഒരു പറമ്പില്‍ പണിയെടുക്കുന്ന നൗഷാദിന് അടുത്ത് ജയ്‌മോൻ എത്തി. ‘നൗഷാദ് അല്ലേ?’ എന്ന ചോദ്യത്തിന് അങ്ങനെ അമ്പരപ്പിക്കുന്ന ട്വിസ്‌റ്റിലൂടെ മറുപടി ലഭിച്ചു. അതെ എന്ന്. ഏതാണ്ട് ഒന്നരവര്‍ഷം മുൻപ് കാണാതായ നൗഷാദ്. ജയ്‌മോന്റെ തൊട്ടുമുന്നില്‍.
‘നിങ്ങളെ കാണാതായത് അന്വേഷിക്കുന്നുണ്ട്.’ ജയ്‌മോൻ, നൗഷാദിനെ അറിയിച്ചു. സംഭവം ഇത്ര വാര്‍ത്താപ്രാധാന്യം നേടിയതോ കേസെടുത്തതോ ഒന്നും നൗഷാദ് അറിഞ്ഞിരുന്നില്ല. പിന്നീട് മറ്റൊരാളെ കൂട്ടി നൗഷാദിനെ ജീപ്പില്‍ ഡിവൈ.എസ്.പി ഓഫീസിലേക്ക് കൊണ്ടുവന്നു. വൈകാതെ പത്തനംതിട്ട പൊലീസ് എത്തി നൗഷാദിനെ കൊണ്ടുപോയി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നൗഷാദിനെ തിരികെ കൊണ്ടുവരണമെന്ന ആഗ്രഹം ഇടയ്‌ക്ക് അഫ്‌സാന പ്രകടിപ്പിച്ചു. ഇതാണ് നൗഷാദിനെക്കുറിച്ച് അന്വേഷിക്കാൻ പൊലീസിനെ പ്രേരിപ്പിച്ചത്. ഡിവൈ.എസ്.പി ഓഫീസില്‍ വച്ച് മാദ്ധ്യമങ്ങളോട് എന്തുകൊണ്ടാണ് ഭാര്യ തന്നെ കൊന്നു എന്ന് പൊലീസിന് മൊഴിനല്‍കിയതെന്ന് അറിയില്ലെന്ന് വ്യക്തമാക്കിയ നൗഷാദ് പേടിച്ചാണ് നാട്ടില്‍ നിന്നും മാറിനിന്നതെന്ന് വ്യക്തമാക്കിയിരുന്നു.
‘ഇനി തിരിച്ചുപോകാനും പേടിയാണ്. ഭാര്യ എന്നെ നിരന്തരം ഉപദ്രവിച്ചിരുന്നു. ഭാര്യയോടൊപ്പം ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിച്ചു. എന്റെ പേരിലുള്ള കേസ് ഇത്ര സംഭവമായി മാറിയതായി അറിഞ്ഞിരുന്നില്ല. വീട്ടുകാരുമായും ഒന്നരവര്‍ഷത്തോളമായി ബന്ധപ്പെട്ടിരുന്നില്ല. ഭാര്യയ്ക്ക് മാനസിക പ്രശ്നമുള്ളതായി തോന്നിയിരുന്നു എന്ന് നൗഷാദ് പ്രതികരണത്തില്‍ പറഞ്ഞു.