നേഴ്സറി ആക്ട് ഫ്രീസറിൽ : കർഷകരെ ചൂഷണം ചെയ്യ്ത് നേയ്സറികൾ

കോട്ടയം : സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വിത്തുകളുടെയും തൈകളുടെയും ഗുണനിലവാരം ഉറപ്പാക്കുന്നതിനു൦ ഗുണനിലവാരം ഇല്ലാത്തവ വിതരണം ചെയ്യുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നതും ലക്ഷ്യമാക്കി സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിച്ച സമഗ്ര നേഴ്സറി ആക്ട് വെളിച്ചം കാണാത്തതിനു പിന്നിൽ കൃഷി വകുപ്പിലെ ചില ഉന്നതരും സ്വകാര്യ നേഴ്സറികളു൦ തമ്മിലുള്ള ഒത്തുകളിയാണ് എന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു.

Advertisements

രണ്ടായിരത്തി ഇരുപത്തിരണ്ടിൽ കൃഷിവകുപ്പ് ഡയറക്ടർ ചെയർമാനായ എട്ട് അംഗ സമിതിയെ കൃഷിവകുപ്പ് നിയോഗിച്ചതാണ്. ഈ വർഷം തന്നെ ഇത് നിയമം ആകുമെന്ന് കൃഷി വകുപ്പ് മന്ത്രി പ്രഖ്യാപിക്കുകയു൦ ചെയ്തു. എന്നാൽ വർഷം രണ്ടു കഴിഞ്ഞിട്ടും ഒരു അനക്കവും ഇല്ല. ഇന്ന് നമ്മുടെ സംസ്ഥാനത്ത് ആയിരകണക്കിന് കർഷകരാണ് നേഴ്സറിക്കാരുടെ കൊണിയിൽ പെട്ട് തട്ടിപ്പിനിരയായത്. പഴവർഗങ്ങൾ ഫലവൃക്ഷങ്ങൾ ചെടികൾ വിത്തുകൾ തുടങ്ങി സമഗ്ര മേഖലയിലു൦ വൻതട്ടിപ്പാണ് നടക്കുന്നത് വിദേശ ഇനം പഴവർഗങ്ങളിലാണ് എറ്റവും അധികം തട്ടിപ്പു നടന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൈകൾ വാങ്ങി എക്കറുകണക്കിനു സ്ഥലത്ത് കൃഷി ചെയ്ത കർഷകർക്ക് ഫല൦ കിട്ടിയപ്പോൾ രുചിയോ ഗുണമോ ഒന്നു൦ ഇല്ല. വഞ്ചിതരായ കർഷകർക്ക് ഈ ആക്ട് നിലവിൽ വന്നിരുന്നു എങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോകാമായിരുന്നു. അതിനുള്ള സാധ്യതയാണ് സർക്കാർ ഇല്ലാതാക്കിയത്. ഇന്ന് സംസ്ഥാനത്ത് നേയ്സറി മേഘലയിലെ തട്ടിപ്പു൦ ചൂഷണവു൦ അവസാനിപ്പിക്കാൻ ഉതകുന്ന സമഗ്ര നേയ്സറി ആക്ട് ഉടൻ നടപ്പാക്കിയില്ലകിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും എബി ഐപ്പ് പറഞ്ഞു.

Hot Topics

Related Articles