തിരഞ്ഞെടുപ്പ് വിജയം; മോദിക്ക് ആശംസകൾ നേർന്ന് ഒമാൻ സുൽത്താൻ

മസ്കറ്റ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകള്‍ നേര്‍ന്ന് ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. ഇന്ത്യന്‍ ജനതയെ കൂടുതല്‍ പുരോഗതിയിലേക്കും അഭിവൃദ്ധിയിലേക്കും നയിക്കാന്‍ എല്ലാവിധ വിജയാശംസകളും അദ്ദേഹം നേര്‍ന്നു. ഇന്ത്യയും ഒമാനും തമ്മിലുള്ള സൗഹൃദവും സഹകരണവും കൂടുതല്‍ മികച്ചതാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Advertisements

Hot Topics

Related Articles