ഉമ്മൻചാണ്ടി വക്കം പുരുഷോത്തമൻ അനുസ്മരണം നടത്തി 

അയ്മനം:  മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ മന്ത്രിയും ഗവർണറുമായിരുന്ന വക്കം പുരുഷോത്തമൻ എന്നിവരുടെ അനുസ്മരണം അയ്മനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  നടത്തി. മണ്ഡലം കോൺഗ്രസ് മുൻ സെക്രട്ടറി രാജൻ കല്ലംപള്ളിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. മണ്ഡലം പ്രസിഡന്റ് ജയ്‌മോൻ കരീമഠം അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി യോഗം ഉത്ഘാടനം ചെയ്തു. 

കെ പി സി സി സെക്രട്ടറി ഫിലിപ്പ് ജോസഫ്, ഫാദർ. റോജി മുകളേൽ, ഡി സി സി വൈസ് പ്രസിഡന്റ്  ജി. ഗോപകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഷാജിമോൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ദേവപ്രസാദ്, ജോബിൻ ജേക്കബ്, സോബിൻ തെക്കേടം,  മോഹനൻ കണ്ണാറ, ബിജു മാന്താറ്റിൽ, പ്രമോദ് തങ്കച്ചൻ, രാജേഷ് ഇലഞ്ഞിവീട്ടിൽ, ജയിംസ് പാലത്തൂർ, സതീഷ് കുമാർ സി എസ്‌, ജേക്കബ് കുട്ടി, ജോസ് മാത്യു എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles