ഏത് പൊസിഷനില്‍ കളിക്കുന്നു എന്നതല്ല എത്ര ഓവര്‍ ബാക്കിനില്‍ക്കുന്നു എന്നതിനനുസരിച്ചുവേണം കളിക്കാൻ ; ഇന്ത്യൻ ക്രിക്കറ്റ് താരമായി കളിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യം ; സഞ്ജു സാംസണ്‍

പോര്‍ട്ട് ഓഫ് സ്പെയിൻ : മലയാളികള്‍ക്ക് ഏറെ ആശ്വാസവും സന്തോഷവും പകര്‍ന്നുകൊണ്ടാണ് സഞ്ജു സാംസണ്‍ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ബാറ്റുവീശിയത്.നിര്‍ണായക മത്സരത്തില്‍ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റേന്തിയ സഞ്ജു അര്‍ധസെഞ്ചുറി കണ്ടെത്തി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

രണ്ടാം ഏകദിനത്തില്‍ നിറംമങ്ങിയ താരത്തിനെതിരേ നിരവധി വിമര്‍ശകര്‍ രംഗത്തെത്തിയിരുന്നു അവരുടെ വായടപ്പിക്കുന്ന പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. മത്സരത്തില്‍ 41 പന്തുകളില്‍ നിന്ന് 51 റണ്‍സാണ് താരം നേടിയത്. ഇന്ത്യൻ ക്രിക്കറ്റ് താരമായി കളിക്കുക എന്നത് വെല്ലുവിളി നിറഞ്ഞതാണെന്ന് സഞ്ജു മത്സരശേഷം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ ഇന്ത്യൻ ക്രിക്കറ്റ് താരമായി കളിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. കഴിഞ്ഞ 8-9 വര്‍ഷമായി ആഭ്യന്തര ക്രിക്കറ്റിലും അന്താരാഷ്ട്ര ക്രിക്കറ്റിലുമായി ഞാൻ കളിക്കുന്നുണ്ട്. വിവിധ പൊസിഷനുകളില്‍ കളിക്കാനിറങ്ങുമ്പോള്‍ മികച്ച ധാരണയുണ്ടായിരിക്കണം. ഏത് പൊസിഷനില്‍ കളിക്കുന്നു എന്നതല്ല എത്ര ഓവര്‍ ബാക്കിനില്‍ക്കുന്നു എന്നതിനനുസരിച്ചുവേണം കളിക്കാൻ. മിഡില്‍ ഓര്‍ഡറില്‍ നന്നായി കളിക്കാൻ സാധിച്ചതില്‍ സന്തോഷമുണ്ട്. ഓരോ ബൗളര്‍മാര്‍ക്കും ഒരോ പ്ലാനാണ് ഞാനൊരുക്കിയത്’ – സഞ്ജു വ്യക്തമാക്കി.

Hot Topics

Related Articles