“കൊതിയായിട്ട് വയ്യേ….” ചില ഭക്ഷണങ്ങളോട് നിങ്ങൾക്ക് അമിതമായി കൊതി തോന്നുന്നുണ്ടോ? കാരണം ഈ പോഷകങ്ങളുടെ കുറവാകാം…

ചിലര്‍ക്ക് ചില ഭക്ഷണങ്ങളോട് നല്ല കൊതി തോന്നാം. ചിലര്‍ക്ക് മധുരത്തോടായിരിക്കാം കൊതിയെങ്കില്‍ മറ്റ്  ചിലര്‍ക്ക് ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളോടാം താല്‍പര്യം. ഇത്തരം കൊതിക്ക് പിന്നില്‍ ചില പോഷകങ്ങളുടെ കുറവാകാം കാരണം. അത്തരം ചില കൊതികളെയും അവയുടെ കാരണങ്ങളെയും അറിയാം. 

1. ചോക്ലേറ്റിനോടുള്ള കൊതി 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചോക്ലേറ്റ് കഴിക്കാന്‍ കൊതി തോന്നാറുണ്ടോ? ഇത് മഗ്നീഷ്യത്തിന്‍റെ കുറവാകാം സൂചിപ്പിക്കുന്നത്. എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും മഗ്നീഷ്യം ആവശ്യമാണ്. ചീര, മത്തങ്ങക്കുരു, നേന്ത്രപ്പഴം, ചുവന്ന അരി, തൈര്, എള്ള്, നട്സ്, ഫ്ലക്സ് സീഡ്, പയര്‍വര്‍ഗങ്ങള്‍, ഡാര്‍ക്ക് ചോക്ലേറ്റ് തുടങ്ങിയവ കഴിക്കുന്നത് ശരീരത്തിന് മഗ്നീഷ്യം ലഭിക്കാന്‍ സഹായിക്കും. 

2. ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളോടുള്ള കൊതി

ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളോടുള്ള കൊതിക്ക് പിന്നില്‍ സോഡിയത്തിന്‍റെ കുറവാകാം. അതുപോലെ നിർജ്ജലീകരണം, ഉറക്കക്കുറവ്, പിഎംഎസ്,  മൈഗ്രെയ്ൻ, ചില മരുന്നുകളുടെ ഉപയോഗം എന്നിവ മൂലം ഉപ്പ് കഴിക്കാന്‍ കൊതി തോന്നാം. അഡിസൺസ് രോഗം അല്ലെങ്കിൽ അഡ്രീനൽ അപര്യാപ്തത എന്നിവയും ഉപ്പ് ആസക്തിക്ക് കാരണമാകും. നിങ്ങളുടെ ശരീരം ആവശ്യത്തിന് ചില ഹോർമോണുകൾ ഉത്പാദിപ്പിക്കാത്ത അവസ്ഥയാണിത്. ഈ അവസ്ഥ ഉപ്പ് ആസക്തിക്ക് കാരണമാകുന്നുവെങ്കിൽ, ഡോക്ടറെ കാണിക്കുന്നതാകും ഉചിതം.

3. കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളോടുള്ള കൊതി 

പാസ്ത, ബ്രെഡ്, ചോറ് തുടങ്ങിയ കാര്‍ബോ അടങ്ങിയ ഭക്ഷണങ്ങളോടുള്ള കൊതിക്ക് പിന്നില്‍ ചിലപ്പോള്‍ നൈട്രോജന്‍റെ കുറവാകാം കാരണം. ഇതിനെ പരിഹരിക്കാന്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാകും. 

4. ചിക്കനോടുള്ള കൊതി 

ചിക്കന്‍ കഴിക്കാനുള്ള കൊതിയെ സൂചിപ്പിക്കുന്നത് ചിലപ്പോള്‍ അയേണ്‍ അഥവാ ഇരുമ്പിന്‍റെ കുറവിനെ ആയിരിക്കാം. ഇതിനെ പരിഹരിക്കാന്‍ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇതിനായി ഇലക്കറികളും പയറു വര്‍ഗങ്ങളും കഴിക്കാം.

Hot Topics

Related Articles