ഒന്നരക്കോടിയുടെ സ്വർണ്ണം കടത്തി ! കണ്ണൂർ വിമാനത്താവളത്തിൽ രണ്ടു പേർ പിടിയിൽ

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒന്നരക്കോടിയുടെ സ്വര്‍ണം പിടികൂടി. കാസര്‍കോട്, പാനൂര്‍ സ്വദേശികളായ രണ്ട് പേരില്‍ നിന്നായി 2,716 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ ഒരു കോടി 40 ലക്ഷം രൂപ വിലമതിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു. അബുദാബിയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു പ്രതികള്‍ കണ്ണൂരിലെത്തിയത്.

Advertisements

കണ്ണവം സ്വദേശി മുഹമ്മദ് ആസിഫില്‍ നിന്ന് 849 ഗ്രാം സ്വര്‍ണവും പുളിനമ്ബ്രം സ്വദേശി അബ്ദുള്‍ റഫീക്കില്‍ നിന്ന് 1,867 ഗ്രാം സ്വര്‍ണവുമാണ് കസ്റ്റംസ് കണ്ടെടുത്തത്. രണ്ട് പേരും വ്യത്യസ്ത വിമാനങ്ങളിലായിട്ടാണ് എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അസിസ്റ്റന്റ് കമ്മീഷണര്‍ ഇ.വികാസ്, സൂപ്രണ്ടുമാരായ കൂവന്‍ പ്രകാശന്‍, ശ്രീവിദ്യ സുധീര്‍ തുടങ്ങിയവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.

Hot Topics

Related Articles